2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിക്കുക പിണറായി വിജയന്‍: എന്നാല്‍ തുടര്‍ച്ചയായി രണ്ട് തവണ നിയമസഭയില്‍ എത്തിയതിനാല്‍ പിണറായി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.

Spread the love

തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിക്കുക പിണറായി വിജയന്‍.
എന്നാല്‍ തുടര്‍ച്ചയായി രണ്ട് തവണ നിയമസഭയില്‍ എത്തിയതിനാല്‍ പിണറായി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.

video
play-sharp-fill

2016 മുതലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ഇടതുപക്ഷത്തെ നയിക്കുക. യുവസ്ഥാനാര്‍ഥികളെ കളത്തിലിറക്കാനും എല്‍ഡിഎഫ് ആലോചിക്കുന്നു. ഡി.വൈ.എഫ്.ഐ, വിദ്യാര്‍ഥി രാഷ്ട്രീയം എന്നിവയില്‍ സജീവരായ യുവതിയുവാക്കളെ മത്സരിപ്പിക്കും.

തലമുറ മാറ്റത്തിനുള്ള വ്യക്തമായ സൂചനയായിരിക്കും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടിക. അതിന്റെ ഡ്രസ് റിഹേഴ്‌സല്‍ ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍. അധികാരത്തിലെത്തിയാല്‍ മന്ത്രിമാരായും പുതുമുഖങ്ങളെ പ്രതീക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലമുറ മാറ്റത്തിന്റെ സൂചനയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പി.രാജീവ് പരിഗണനയിലുണ്ട്. കേരളത്തിനു ആദ്യമായി വനിത മുഖ്യമന്ത്രി വന്നാലും അതിശയിക്കാനില്ല. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.കെ.ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനയും സിപിഎമ്മിനുള്ളില്‍ നടക്കുന്നുണ്ട്.