നിയമസഭാ തെരഞ്ഞെടുപ്പിൽ സമദൂരം: എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരിനൊപ്പം: നിലപാട് വ്യക്തമാക്കി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ:എൻഎസ്‌എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എൻഎസ്‌എസിന് സമദൂര നിലപാടെന്ന് വ്യക്തമാക്കി എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ. മുൻ നിലപാടില്‍ മാറ്റമില്ല. ശരിദൂരം ശബരിമല വിഷയത്തില്‍ മാത്രമാണ്. രാഷ്ട്രീയമായി അതിനെ കുഴക്കേണ്ടതില്ലെന്നും രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

video
play-sharp-fill

കോട്ടയം പെരുന്നയില്‍ നടക്കുന്ന 149ാമത് മന്നം ജയന്തി ആഘോഷത്തിനിടെ ആയിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. മന്നം ജയന്തിയോട് അനുബന്ധിച്ച്‌ വിപുലമായ ആഘോഷ പരിപാടികളാണ് പെരുന്നയില്‍ നടക്കുന്നത്. സമുദായാചാര്യന് മുൻപില്‍ സുകുമാരൻ നായർ പുഷ്പാർച്ചന നടത്തി.

എൻഎസ്‌എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും ഇവിടെ ആർക്കും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ നിലപാട് വ്യക്തമാക്കിയതാണ് എന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്നും സുകുമാരൻ നായർ പറഞ്ഞു. ശേഷമാണ് രാഷ്ട്രീയപാർട്ടികളോട് സമദൂരം ആയിരിക്കുമെന്ന് വ്യക്തമാക്കിയത്.

“സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരും കോടതിയും ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്”; വീണ്ടും സര്‍ക്കാരിനെ പിന്തുണച്ച്‌ എന്‍എസ്‌എസ്