
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വലിയ തിരിച്ചടി നേരിടുമെന്നും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്നും ലോക്പോള്‍ സർവേ ഫലം.
140 സീറ്റുകളില്‍ 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി യു.ഡി.എഫ് മുന്നേറുമെന്നാണ് കണ്ടെത്തല്‍. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എല്‍.ഡി.എഫിന് 51 മുതല്‍ 59 വരെ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോള്‍, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ നേടാനാണ് സാധ്യതയെന്നും സർവേ വ്യക്തമാക്കുന്നു. 43-45 ശതമാനം വോട്ടുവിഹിതം യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം.
മേഖല തിരിച്ചുള്ള പ്രവചനങ്ങളില്‍ വടക്കൻ കേരളത്തില്‍ ലീഗിന്റെ കരുത്തില്‍ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തും. മധ്യകേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കും. തെക്കൻ കേരളത്തില്‍ എല്‍.ഡി.എഫ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും പത്തനംതിട്ട പോലുള്ള ജില്ലകളില്‍ യു.ഡി.എഫിന് മുൻതൂക്കം ലഭിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളില്‍ ബി.ജെ.പി നടത്തുന്ന മുന്നേറ്റം എല്‍.ഡി.എഫ് വോട്ടുകള്‍ ചോർത്തുന്നത് യു.ഡി.എഫിനു പരോക്ഷമായി ഗുണകരമാകുമെന്നും സർവേ പറയുന്നു



