നിയമസഭാ തെരഞ്ഞെടുപ്പ്: ഏറ്റുമാനൂർ , ചങ്ങനാശേരി സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തേക്കും: ഏറ്റുമാനൂർ കോൺഗ്രസിന് ഷുവർ സീറ്റ്: ഫിലിപ്പ്ജോസഫ് നാട്ടകം സുരേഷ് സാധ്യതാ പട്ടികയിൽ: ഏറ്റുമാനൂർ മണ്ഡലത്തിലെ ഒരു പഞ്ചായത്ത് ഒഴികെ മുഴുവൻ തദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫ് എന്നത് ആത്മവിശ്വാസം നൽകുന്നു.

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസും കേരളാ കോൺഗ്രസുമായി ഏകദേശ ധാരണയിൽ എത്തിയതായി സൂചന. കോട്ടയം , ചങ്ങനാശേരി സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിലാണ് ഏകദേശ ധാരണയായതെന്നറിയുന്നു. എന്നാൽ ജോസഫ് വിഭാഗം ഇപ്പോഴും പൂർണമായി അംഗീകരിച്ചിട്ടില്ല. ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

video
play-sharp-fill

വിജയ സാധ്യതയാണ് കോൺഗ്രസിന്റെ മാനദണ്ഡം. അതിനായി സീറ്റ് ഏറ്റെടുക്കണമെന്നാണ് കോൺഗ്രസ് വികാരം.
നിലവിൽ യുഡിഎഫിന് നാല് എം എൽ എ മാരാണ് കോട്ടയംജില്ലയിൽ നിന്നുള്ളത്. ഇത് വർധിപ്പിച്ച് അടുത്ത ഭരണം പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഏറ്റുമാനൂർ , ചങ്ങനാശേരി സീറ്റുകൾ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യം കോൺഗ്രസിനുളളിൽ ശക്തമാണ്. ഇതനുസരിച്ചുള്ള ചർച്ചകളാണ് ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തിയത്.

നിലവിലെ സാഹചര്യമനുസരിച്ച് ഏറ്റുമാനൂർ മണ്ഡലം യുഡിഎഫിന് അനുകൂലമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നഗരസഭ. അയ്മനം , ആർപ്പൂക്കര, കുമരകം, അതിരമ്പുഴ , നീണ്ടൂർ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. തിരുവാർപ്പ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കണമെന്ന വാദം ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റ് കോൺഗ്രസിന് ലഭിച്ചാൽ കെപി സിസി ജനറൽ സെക്രട്ടറിയും ഐ എൻടിയുസി ജില്ലാ പ്രസിഡന്റമായ ഫിലിപ്പ് ജോസഫ് , ഡിസി സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഫിലിപ്പ് ജോസഫ് കോട്ടയത്തുകാർക്ക് സുപരിചിതനാണ്.

ഏറ്റുമാനൂർ മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണ് ഏറ്റവുമധികം എം എൽ എ മാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജോർജ് ജോസഫ് പൊടിപാറ. ഇ.ജെ. ലൂക്കോസ്, തോമസ് ചാഴികാടൻ തുടങ്ങിയവർ പല തവണ ജയിച്ച മണ്ഡലമാണ്. അതിനാൽ കിസ്ത്യൻ വിഭാഗത്തിൽ നിന്നൊരാൾ മത്സരിക്കണമെന്ന വാദവും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ ഫിലിപ്പ് ജോസഫിനു തന്നെയാകും നറുക്ക് വീഴുക. കത്തോലിക്ക വിഭാഗ ക്കരനായ ഫിലിപ്പ് ജോസഫിന് സഭയുടെ പൂർണ പിന്തുണയുണ്ട്. ഇദേഹത്തന്റ ഭാര്യ യാക്കോബായ വിഭാഗത്തിൽ നിന്നുള്ളതാണ്.

ആ വഴിക്കുള്ള ബന്ധങ്ങൾ തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇദ്ദേഹം. കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. ഐഎൻടിയുസി കോട്ടയം ജില്ലാ പ്രസിഡന്റ് , കെപിസിസി ജനറൽ സെക്രടറി അടക്കം ഒട്ടനവധി ഭാരവാഹിത്വം വഹിക്കുന്നു.
അതേസമയം ഡി സി സി പ്രസിഡന്റ് അടക്കം ചിലരുടെ പേരുകളും ഉയർന്നിട്ടുണ്ട്.ഇന്നും നാളെയുമായി നടക്കുന്ന ചർച്ചകളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച തീരുമാനമാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കിയതും തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്തില്‍ അടക്കം സീറ്റുകളില്‍ വിട്ടുവീഴ്ച നടത്തിയത് രണ്ടു സീറ്റുകളും ഏറ്റെടുക്കുന്നത് മുന്നില്‍ കണ്ടാണ്.

ലോക്സഭയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കുമ്ബോള്‍ കേരളാ കോണ്‍ഗ്രസ് നിയമസഭയില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ധാരണ ഉണ്ടായിരുന്നു. ഇതു പാലിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നാണ് കോണ്‍ഗ്രസിലെ വികാരം.

എന്നാല്‍, സീറ്റുകള്‍ തിരിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിലെ ഉറച്ച വിശ്വാസം. കഴിഞ്ഞപ്രാവശ്യം പത്തു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ രണ്ടിടത്ത് മാത്രമാണ് ജയിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.