
മുംബൈ : സഖ്യകക്ഷികളിൽ നിന്ന് 160 സീറ്റുകൾ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെടാൻ ബി.ജെ.പി. പാർട്ടി ആസ്ഥാനത്ത് നടന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം.
യോഗത്തിൽ ബി.ജെ.പി സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെകുറിച്ചും ചർച്ച ചെയ്തു. 40 അംഗങ്ങളുള്ള എൻ.സി.പിയാണ് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷി. 288
നിയമസഭാ സീറ്റുകളുള്ള നിയമ സഭയിലേക്ക് ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷട്ര പാർട്ടി ചുമതലയുള്ള ഭൂപേന്ദ്ര യാദവ് അശ്വിനി വൈഷ്ണവിനേയും കൂടാതെ ബി.ജെ.പിയുടെ പ്രധാന സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ഘടകം
മേധാവി ചന്ദ്രശേഖർ ബവൻകുലെ, മറ്റു നേതാക്കളായ ചന്ദ്രകാന്ത് പാട്ടീൽ, റാവുസാഹേബ് ദൻവെ, അശോക് ചവാൻ, പങ്കജ മുണ്ടെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സഖ്യകക്ഷികളുമായുള്ള ചർച്ച മഹാരാഷ്ട്രയുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവും അശ്വിനി വൈഷ്ണവും തുടങ്ങുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.