നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; നാളെ മുതല്‍ 15 വരെ നടക്കുക ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച:ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ബജറ്റില്‍ തഴഞ്ഞതില്‍ കടുത്ത എതിർപ്പ് ; സിപിഐയുടെ ഭാഗത്തു നിന്നു പ്രതിഷേധ സ്വരം ഉയരാൻ സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. നാളെ മുതല്‍ 15 വരെ ബജറ്റിന്മേലുള്ള പൊതുചർച്ചയായിരിക്കും നടക്കുക.
സഭയില്‍ പ്രതിഷേധ സിപിഐയുടെ ഭാഗത്തു നിന്നും പ്രതിഷേധ സ്വരം ഉയരാൻ സാധ്യതയുണ്ട്. ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ബജറ്റില്‍ തഴഞ്ഞതില്‍ കടുത്ത എതിർപ്പാണ് സിപിഐക്കുള്ളത്. ബജറ്റ് ചർച്ചയില്‍ പങ്കെടുക്കുന്ന സിപിഐ എംഎല്‍എമാർ അവഗണന ചൂണ്ടിക്കാട്ടാനാണു സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയില്‍ സിപിഐ മന്ത്രിമാരുടെ പരിഭവം തീർക്കുന്ന പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തുമെന്നാണു കരുതുന്നത്. കൂടാതെ നാളെ വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണു സാധ്യത.
കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് തുടരുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്ര നാളെയുണ്ട്. അതിനാല്‍, യാത്ര നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോഴിക്കോട്ടു നിന്നു വിമാനത്തില്‍ തിരുവനന്തപുരത്തെത്തി അടിയന്തര പ്രമേയ നോട്ടിസ് അവതരണം കഴിഞ്ഞു തിരികെ മടങ്ങാനാണ് ആലോചിക്കുന്നത്. സതീശൻ പ്രതിപക്ഷ നേതാവ് ആയ ശേഷം ഇതുവരെ സമ്മേളനം നടക്കുമ്ബോള്‍ നിയമസഭയില്‍ എത്താതിരുന്നിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സഭ 15നു പിരിയുന്നത്. 4 മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും സഭ പിരിയുക. സമ്ബൂർണ ബജറ്റ് അടുത്ത സാമ്ബത്തിക വർഷമാകും പാസാക്കുക.