
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ പലതരം വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും.
ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ.
രാഹുല്‍ വന്നാല്‍ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം.
സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുല്‍ വിവാദത്തില്‍ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാരിന്റെ പ്രധാന തലവേദന

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണപക്ഷത്തെ നേരിടാൻ ആവനാഴിയില്‍ അനവധി ആയുധങ്ങളുമായെത്തുന്ന പ്രതിപക്ഷത്തെയാണ് സമീപകാല സഭാ സമ്മേളനങ്ങളിലെല്ലാം കണ്ടത്. ഇത്തവണയും വിവാദ വിഷയങ്ങള്‍ അനേകമുണ്ട്. ഒപ്പം നിലമ്പൂർ പിടിച്ചതിന്റെ ആവേശവുമുണ്ട്. എന്നാല്‍ സഭയിലും പുറത്തും കുന്തമുനയായിരുന്ന യുവ എംഎല്‍എ ലൈംഗിക ആരോപണക്കുരുക്കില്‍ പെട്ടത് പ്രതിപക്ഷത്തെ വല്ലാതെ ഉലയ്ക്കുന്നു.
രാഹുലിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമമുണ്ടായി. എന്നാല്‍ രാഹുലിനെതിരായ നടപടി കോണ്‍ഗ്രസില്‍ ഉണ്ടാക്കിയത് അസാധാരണ പ്രതിസന്ധിയാണ്. നടപടയില്‍ പ്രതിപക്ഷനേതാവ് ഉറച്ചുനില്‍ക്കുമ്പോള്‍, തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പും മറ്റൊരു വിഭാഗം നേതാക്കളും.