നിയമസഭാ സമുച്ചയത്തിലെ ചിത്രീകരണങ്ങള്‍ക്ക് കര്‍ശനവിലക്ക്; മാധ്യമങ്ങള്‍ക്കും മാധ്യമപ്രവർത്തകർക്കും മാർഗനിർദേശവുമായി നിയമസഭ

Spread the love

തിരുവനന്തപുരം: നിയമസഭാ വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവർത്തകർക്കും മാർഗനിർദേശവുമായി നിയമസഭാ സെക്രട്ടേറിയറ്റ്.

നിയമസഭാ നടപടികള്‍ പ്രസിദ്ധീകരിക്കുന്നതിന് ചട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മാധ്യമപ്രവർത്തകർക്ക് പൊതുവേയുള്ള മാർഗനിർദേശങ്ങള്‍ ഇതിനുമുൻപ് തയ്യാറാക്കിയിരുന്നില്ല.
നിയമസഭാ ഹാളില്‍ അല്ലാതെ സഭാസമുച്ചയത്തിനുള്ളില്‍ നടക്കുന്ന സമരങ്ങളും സംഘർഷങ്ങളും ചിത്രീകരിക്കുന്നത് കർശനമായി വിലക്കുന്നു.

നിയമസഭയ്ക്കുള്ളിലും മൊബൈലില്‍ ദൃശ്യം ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. പുതിയ മാർഗരേഖയനുസരിച്ച്‌ നിയമസഭയുടെ അധികാരപരിധിയിലുള്ള എല്ലായിടത്തും സഭാനടപടികളുടെ ഭാഗമല്ലാത്ത ദൃശ്യ-ശ്രാവ്യ ചിത്രീകരണത്തിന് സ്പീക്കറുടെ മുൻകൂർ അനുമതി നിർബന്ധമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ പല സർക്കുലറുകളിലായുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ക്രോഡീകരിക്കുക മാത്രമാണ് ചെയ്തതെന്ന് നിയമസഭാ അധികൃതർ പറഞ്ഞു. സഭയുടെയോ സഭാസമിതിയുടെയോ ചർച്ചകള്‍ ഉത്തമവിശ്വാസത്തില്‍ അല്ലാതെ റിപ്പോർട്ട് ചെയ്യുന്നതും അംഗങ്ങളുടെ പ്രസംഗം മനപ്പൂർവം ദുർവ്യാഖ്യാനംചെയ്യുന്നതും സഭയുടെ വിശേഷാധികാരത്തിന്റെ ലംഘനമായി കണക്കാക്കുമെന്നാണ് കേരള നിയമസഭയുടെ മാർഗനിർദേശങ്ങളില്‍ പറയുന്നത്.