
നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ കെപിസിസിയുടെ തടസ്സ ഹര്‍ജി
സ്വന്തം ലേഖിക
തിരുവനന്തപുരം: നിയമസഭാ കൈയങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ തടസ്സ ഹര്‍ജി നല്‍കി കെപിസിസി.
ബിജിമോളും ഗീതാ ഗോപിയും നല്‍കിയ ഹര്‍ജി അനുവദിക്കരുതെന്ന് ആവശ്യം. ഹര്‍ജികള്‍ അടുത്ത മാസം 16 ലേക്ക് മാറ്റിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണനാണ് തടസ്സ ഹര്‍ജി നല്‍കിയത്.
സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎല്‍എമാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല.
ഈ കേസില്‍ മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 16 ലേക്ക് ഹര്‍ജി മാറ്റിയിരിക്കുകയാണ്.
Third Eye News Live
0