
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സ്ഥലമാറ്റത്തിലും നിര്‍ദ്ദേങ്ങളുമായി വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചു. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ ചുമതല നല്‍കരുതെന്നാണ് പ്രധാനമായുള്ള നിര്‍ദേശം.
മൂന്ന് വര്‍ഷമായി ഒരേ ജില്ലയില്‍ ജോലി ചെയ്യുന്നവരെ മാറ്റണമെന്നും കമ്മീഷൻ നടപടിക്ക് ശുപാര്‍ശ ചെയ്തവരെ നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. മുൻ കാലങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കും ക്രിമിനല്‍ കേസുള്ളവര്‍ക്കും ചുമതല നല്‍കരുതെന്നും പ്രത്യേക നിര്‍ദേശമുണ്ട്. ആറ് മാസത്തിനകം വിരമിക്കുന്നവരെയും റിട്ടേണിങ് ഓഫീസര്‍ ആക്കരുതെന്നും ഇന്നലെ നല്‍കിയ കത്തില്‍ നിര്‍ദേശിക്കുന്നു.
എസ്‌ഐആര്‍ ജോലിയുള്ളവരെ അന്തിമ പട്ടിക വന്ന ശേഷമേ മാറ്റാവൂ എന്നും നിര്‍ദേശമുണ്ട്. ഈ മാസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെത്തും. ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം കേരളത്തിലെത്താൻ സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


