
സുല്‍ത്താന്‍ ബത്തേരി: മിഷന്‍ 2026മായി വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ദ്വിദിന ക്യാമ്പ് ലക്ഷ്യ തുടരുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ആസൂത്രണങ്ങളുമായി മുന്നോട്ടുപോകുന്ന ക്യാമ്പ് കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വാകുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്.
നിയമസഭയില്‍ യുഡിഎഫിന് നൂറിന് മുകളില്‍ സീറ്റില്‍ വിജയപ്രതീക്ഷ വെക്കുമ്പോള്‍ തന്നെ 85 സീറ്റില്‍ വിജയ സാധ്യതയുണ്ടെന്നാണ് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന യോഗത്തിലാണ് വിലയിരുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറത്തും പത്തനംതിട്ടയിലും വയനാട്ടിലും മുഴുവന്‍ സീറ്റുകളിലും വിജയ പ്രതീക്ഷ വെക്കുന്നു. എറണാകുളം ജില്ല കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗ്ഗമായി മാറുമെന്നുമാണ് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന യോഗത്തിലാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ക്യാമ്പിലെ നിലവിലെ കണക്കുകളനുസരിച്ച് കാസര്‍കോട്ട് ആകെയുള്ള അഞ്ച് സീറ്റില്‍ മൂന്നിടത്ത് വിജയിക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് പങ്കുവെക്കുന്നത്.
കണ്ണൂര്‍ 11 ല്‍ 4 കോഴിക്കോട് 13/8, വയനാട് 3/3, മലപ്പുറം 16/16, പാലക്കാട് 12/5, തൃശ്ശൂര്‍ 13/6, എറണാകുളം 14/12, ഇടുക്കി 5/4, ആലപ്പുഴ 9/4, കോട്ടയം 9/5, പത്തനംതിട്ട 5/5, കൊല്ലം 11/6, തിരുവനന്തപുരം 14/4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വിജയപ്രതീക്ഷകള്‍.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമാണ് ക്യാമ്പിലെ പ്രധാന ചര്‍ച്ച. ലീഡേഴ്‌സ് സമ്മിറ്റില്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കി. മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
സാമുദായിക സംഘടനകളെ പൂര്‍ണമായി വിശ്വാസത്തില്‍ എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അമിതമായ ആത്മവിശ്വാസം വേണ്ടെന്ന് ദീപാ ദാസ് മുന്‍ഷിയും പറഞ്ഞു.



