
സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കുമെന്നും 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും സ്പീക്കര്‍ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ലെന്നും ഒരു കൊട്ടയിലെ ഒരു മാങ്ങ ചീത്തയായാല്‍ എല്ലാം മോശമായി എന്ന് പറയാന്‍ കഴിയില്ലല്ലോ എന്നും സ്പീക്കർ ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം, ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാല്‍ എല്ലാവരെയും മോശമാക്കരുത്. ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു.


