നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍, മാര്‍ച്ചില്‍ വിജ്ഞാപനമിറങ്ങും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.

video
play-sharp-fill

നാളെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. വോട്ടിങ്ങ് മെഷീനുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു.

മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും. മുന്നൊരുക്കങ്ങള്‍ നോക്കുമ്പോള്‍ മാര്‍ച്ച് ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടതാണ്, അങ്ങനെയെങ്കില്‍ ഏപ്രിലില്‍ വോട്ടെടുപ്പുണ്ടാകും. മെയ് മാസത്തില്‍ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുടര്‍ന്ന് പുതിയ സര്‍ക്കാരും നിയമസഭയും നിലവില്‍ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐആറില്‍ പേരുകള്‍ ഒഴിവാകുന്നതിനു പരിഹാരം കാണുക, കഴിയുന്നത്ര പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക എന്നതിലാവും രാഷ്ടീയ പാര്‍ട്ടികള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഫെബ്രുവരി ആദ്യത്തോടെ സഭ പിരിയാനാണ് സാധ്യത. സഭാ സമ്മേളനം അവസാനിക്കുന്നതോടെ നേതാക്കളുടെ കേരള യാത്രകളിലേക്കും സീറ്റ് സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്കും മുന്നണികള്‍ കടക്കും.