
അര്‍ജുൻ ആയിമാറി നിവ്യ; മേയ്ക്ക് ഓവര്‍ കണ്ട് കണ്ണുനിറഞ്ഞ് സോഷ്യല്‍ മീഡിയ
മലയാളികളുടെ മനസ്സില്‍ നോവായി ബാക്കിനില്‍ക്കുകയാണ് ഷിരൂർ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അർജുൻ. 72ാം ദിവസമാണ് അർജുന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്.
ഒരുപാട് ആഗ്രഹങ്ങള്‍ പാതിവഴിയില്‍ നിർത്തിയാണ് ലോറി ഡ്രൈവർ ആയ അർജുൻ വിടപറഞ്ഞത്. അവസാനമായി ആ മുഖം കാണാനുള്ള ഭാഗ്യം ഭാര്യയ്‌ക്കോ മകനോ അമ്മയ്‌ക്കോ സഹോദരങ്ങള്‍ക്കോ ലഭിച്ചില്ല.
എന്നാല്‍ അർജുന്റെ മുഖം ഒരിക്കല്‍ക്കൂടി കാണാനുള്ള അപൂർവ നിമിഷം അർജുനെ സ്‌നേഹിക്കുന്നവർക്കും കുടുംബത്തിനും കിട്ടി. കേച്ചേരി ആളൂർ സ്വദേശിയായ നിവ്യ വിനീഷിലൂടെയാണ് ആ ഭാഗ്യം ഉണ്ടായത്. മേയ്ക്കപ്പിലൂടെയാണ് നിവ്യ അർജുനായി മാറിയത്. ഇതിന് മുൻപും നിവ്യ ചെയ്ത രൂപ മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഇൻസ്റ്റഗ്രാം പേജില്‍ മേയ്ക്കപ്പ് ചെയ്ത് രൂപ മാറ്റം വരുത്ത വീഡിയോസ് നിവ്യ പങ്കുവെയ്ക്കാറുണ്ട്. അർജുന്റെ ഫേസ് ചെയ്യുമോ എന്ന് അഭ്യർത്ഥിച്ച് നിവ്യയുടെ പേജില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിവ്യ അർജുന്റെ ഫേസ് ചെയ്തത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. അർജുന്റെ കുടുംബം നിവ്യയെ വിളിച്ച് സന്തോഷം അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ശരിക്കും അർജുനെ പോലെ തന്നെയുണ്ട് കാണാൻ എന്നാണ് എല്ലാവരും പറയുന്നത്.
ജൂലായ് 16 ന് ആയിരുന്നു കർണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അർജുനെ കാണാതാവുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായിരുന്നു, പല ഘട്ടങ്ങളായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗോവയില്‍ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ തിരച്ചിലിലാണ് ലോറിയും അർജുനേയും കണ്ടെത്തിയത്. സെപ്റ്റംബർ 25 നാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍ ആയിരുന്നു മൃതദേഹം.
രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ അർജുനെ ജീവനോടെ കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതിയിരുന്നു. രണ്ട് മാസം ആയപ്പോഴും വെറുതെയാണെങ്കില്‍ അർജുൻ ജീവനോട് തന്നെ വരുമെന്ന് പ്രതീക്ഷിക്കാനായിരുന്നു എല്ലാവർക്കും ഇഷ്ടം. എന്നാല്‍ കാത്തരിപ്പ് വിഫലമായി. ജീവനറ്റ ശരീരമാണ് ലഭിച്ചത്.
ഗംഗാവലിയില്‍ അർജുനെ ഉപേക്ഷിച്ച് തിരിച്ചുവരില്ലെന്ന കാര്യം താൻ ഉറപ്പിച്ചിരുന്നുവെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫും പറഞ്ഞിരുന്നു. രണ്ടര മാസക്കാലത്തിന് ശേഷം ജീവനില്ലാതെ അർജുൻ നാട്ടിലേക്ക തിരിച്ചപ്പോള്‍ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയ. കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ അർജുൻ അന്ത്യവിശ്രമം കൊള്ളുകയാണ്.