
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. ഒരു കാലത്ത് ഒരുപാട് ആരാധക വലയം സൃഷ്ട്ടിച്ച നിവിന്‍ സമീപകാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോളിതാ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മാത്രം 26.2 കോടി ഗ്രോസ് നേടിയിരിക്കുകയാണ് സര്‍വം മായ, വിദേശത്ത് നിന്ന് മാത്രം 24.05 കോടി രൂപയും നേടി. ആഗോളതലത്തില്‍ സര്‍വം മായ 50.25 കോടി രൂപയാണ് ആകെ നേടിയത്. ഒരു സിനിമയുടെ വിധി നിര്‍ണയിക്കുന്ന ആദ്യ തിങ്കളാഴ്ച സര്‍വ്വം മായ കേരളത്തില്‍ നിന്ന് മാത്രം 4.25 കോടി രൂപയും നേടിയിട്ടുണ്ട് എന്നത് ചിത്രത്തിന്റെ കുതിപ്പ് വെളിപ്പെടുത്തുന്നതാണ്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖില്‍ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തില്‍ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നല്കുന്ന പഴയ നിവിൻ പോളിയായി തിരികെ കിട്ടിയ സന്തോഷത്തിലാണ് മലയാള സിനിമ പ്രേമികള്‍. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അല്‍താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.



