നിയമപോരാട്ടത്തിനൊരുങ്ങി നിവിൻപോളി ; പരാതിക്ക് പിന്നിൽ ഗൂഡാലോചന, പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്ന് നിലപാട് ; ബലാത്സംഗക്കേസിൽ പ്രതിയാക്കിയതിനെതിരെ നിവിൻ പോളി ഇന്ന് ഡിജിപിക്ക് പരാതി നൽകും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി നിയമപോരാട്ടത്തിലേക്ക് കടക്കുന്നു. ബലാത്സംഗക്കേസിൽ പ്രതിയാക്കിയതിനെതിരെ നിവിൻ പോളി ഇന്ന് ഡിജിപിക്ക് പരാതി നൽകും.

തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്‍റെ നിലപാട്. തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് കിട്ടിയ നിയമോപദേശമെന്നാണ് വിവരം.