എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി; ലൈം​ഗിക പീഡന ആരോപണത്തിൽ ക്ലിൻ ചിറ്റ് ലഭിച്ച സാഹചര്യത്തിൽ ആദ്യ പ്രതികരണവുമായി നിവിൻ പോളി

Spread the love

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ കൂട്ടബലാത്സം​ഗക്കേസിൽ നിവിൻ പോളിക്ക് ആശ്വാസം. ഒടുവിൽ നിവിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി, ക്ലിൻ ചിറ്റ് നൽകി. ക്ലിൻ ചിറ്റ് ലഭിച്ച സാഹചര്യത്തിൽ തന്റെ നന്ദിയറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിവിൻ.

എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദിയെന്ന് നിവിൻ പോളി സമൂഹമധ്യമങ്ങളിൽ കുറിച്ചു. പോസ്റ്റിന് താഴെ നിവിന് പിന്തുണയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

കോതമം​ഗലം സ്വദേശിനി നൽകിയ പരാതി പ്രകാരം ദുബായിൽ വച്ച് നിവിനും സംഘവും പീഡിപ്പിച്ചെന്നാണ് പറയുന്നത്. പരാതി ഉയർന്ന ദിവസം തന്നെ മാധ്യമങ്ങളെ വിളിച്ച് പ്രസ് മീറ്റ് നടത്തിയ നിവിൻ പോളി തന്റെ നിലപാടും പ്രതികരണവും വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കെതിരായ വ്യാജപരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരിച്ച നടൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ബലാത്സം​ഗം നടന്നതായി പറയപ്പെടുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്നതാണ് പരാതിക്കാരിക്ക് തിരിച്ചടിയായത്. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ. മറ്റ് പ്രതികൾക്കെതിരെ അന്വേഷണം തുടരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.