video
play-sharp-fill

പല വാഗ്ദാനങ്ങളും നൽകി ക്ലെയിം എടുപ്പിക്കും; കാര്യത്തോടടുക്കുമ്പോൾ കയ്യൊഴിഞ്ഞ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ; എത്ര വിദ​ഗ്ധ ചികിത്സ നൽകിയാലും വെറും നീരിക്ഷണമെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കും; നിവ, സ്റ്റാർ ഹെൽത്ത് എന്നീ ഇൻഷുറൻസ് കമ്പനികൾക്കെതിരെ വ്യാപക പരാതി; ഒടുവിൽ പിഴ ചുമത്തി ഉപഭോക്ത്യ കോടതി; പരാതിക്കാരന് 36,965 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പല വാഗ്ദാനങ്ങളും നൽകി ക്ലെയിം എടുപ്പിക്കും; കാര്യത്തോടടുക്കുമ്പോൾ കയ്യൊഴിഞ്ഞ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ; എത്ര വിദ​ഗ്ധ ചികിത്സ നൽകിയാലും വെറും നീരിക്ഷണമെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കും; നിവ, സ്റ്റാർ ഹെൽത്ത് എന്നീ ഇൻഷുറൻസ് കമ്പനികൾക്കെതിരെ വ്യാപക പരാതി; ഒടുവിൽ പിഴ ചുമത്തി ഉപഭോക്ത്യ കോടതി; പരാതിക്കാരന് 36,965 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Spread the love

കൊച്ചി: പല വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ച് സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ ചേർത്ത ശേഷം രോഗത്തിനു ചികിത്സ തേടി ക്ലെയിമിനു സമീപിക്കുമ്പോൾ കൈമലർത്തുന്ന അവസ്ഥ. നിവ ഹെൽത്ത് ഇൻഷുറൻസ്, സ്റ്റാർ ഹെൽത്ത് തുടങ്ങിയ പ്രധാന സ്വകാര്യ ഇൻഷുറൻസ് കമ്പനികളെക്കുറിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്.

കഴുത്തുവേദനയുമായി ആശുപത്രിയിൽ അഡ്മിറ്റായി അഞ്ചുദിവസം കഴിഞ്ഞ് വേദന മാറി ഡിസ്ചാർജ് ആയപ്പോൾ അവിടെ നടന്നത് ചികിത്സയല്ലെന്നും വെറും നിരീക്ഷണം മാത്രമെന്നും അതിനാൽ ക്ലെയിം അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം.

ഇതോടെയാണ് കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ എറണാകുളം ജില്ലാ ഉപഭോക്ത്യ കോടതിയെ സമീപിച്ചു. പരാതിക്കാരൻ സമർപ്പിച്ച രേഖകളിൽ, സ്റ്റിറോയ്ക്ക് അടക്കം വേദനസംഹാരികൾ നൽകി ചികിത്സ നടത്തിയതിൻ്റെ വിവരങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻജക്ഷൻ, ഫിസിയോതെറാപ്പി അടക്കം പലതും ചെയ്തത് വ്യക്തമാണെന്ന് ഉപഭോക്ത്യ കോടതി നിരീക്ഷിച്ചു. അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു. ഇത് അന്യായമാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

നിവ ഹെൽത്ത് ഇൻഷുറൻസിൻ്റെ ‘മാക്സ് ഹെൽത്ത്’ എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. 2023 ജൂലൈ 29 മുതൽ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെ 21,965 രൂപയുടെ ബില്ലാണ് തർക്കത്തിലായത്.

പോളിസി നിബന്ധനകൾ പ്രകാരമാണ് ക്ലെയിം നിഷേധിച്ചതെന്ന് കോടതിയിൽ നിലപാടെടുത്ത കമ്പനിയോട്, ഉടനടി ചികിത്സാ ചിലവും നഷ്ടപരിഹാരവും കോടതി ചിലവും കണക്കാക്കി ആകെ 36,965 രൂപ പരാതിക്കാരന് നൽകാനാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.