ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണം; ആവശ്യവുമായി എസ്എഫ്ഐയും കെഎസ്‌യുവും

Spread the love

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പഴുതടച്ച സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളായ കെഎസ്‌യുവും എസ്എഫ്‌ഐയും. നിതിൻ രാജിന്റെ മരണം അതീവ ദുഃഖകരമാണെന്നും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പഴുതടച്ചുളള ഉന്നത തല അന്വേഷണം നടത്തണമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും പട്ടികജാതി-പട്ടികവർഗ കമ്മീഷനും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

video
play-sharp-fill

നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ സഹപാഠികളുടെ റാഗിങ്ങും വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവമേറിയതാണെന്നും ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് തണലാവേണ്ട അധ്യാപകർ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നൽകുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിദ്യാർത്ഥിയെ മാനസികമായി തകർത്ത് ആത്മഹത്യയിലേക്ക് തളളിവിട്ട സാഹചര്യം ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല. വിഷയത്തിൽ ആരോപണം നേരിടുന്നവരെ പുറത്താക്കി, സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്‌ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group