play-sharp-fill
രാജ്യം വിട്ട ആൾദൈവം നിത്യാനന്ദ ഇക്വഡോറിൽ ദ്വീപ് വിലയ്ക്ക് വാങ്ങി ഹിന്ദു രാജ്യം സ്ഥാപിച്ച് സുഖവാസത്തിൽ

രാജ്യം വിട്ട ആൾദൈവം നിത്യാനന്ദ ഇക്വഡോറിൽ ദ്വീപ് വിലയ്ക്ക് വാങ്ങി ഹിന്ദു രാജ്യം സ്ഥാപിച്ച് സുഖവാസത്തിൽ

 

സ്വന്തം ലേഖിക

ബംഗളുരു: കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ ഒരു വർഷമായി സെൻട്രൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയ നിത്യാനന്ദ അതികൈലാസ രാജ്യംന്ധ എന്നു പേരിടുകയും രാജ്യത്തിൻറെ പേരിൽ പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുകയും ചെയ്തു.


ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവ രാജ്യമെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. അതിർത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങൾ അതിൻറെ പരിശുദ്ധിയോടെ ആചരിക്കുവാൻ സാധിക്കാത്ത ലോകത്തെമ്പാടുമുള്ള ഹൈന്ദവർ ചേർന്നാണ് പുതിയ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്നും രാജ്യത്തിൻറെ വെബ്‌സൈറ്റിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന് സ്വന്തമായി പാസ്‌പോർട്ട് ഉണ്ടെന്നു പറയുന്ന നിത്യാനന്ദ ഇതിൻറെ മാതൃകയും പുറത്തു വിട്ടിട്ടുണ്ട്. കൈലാസ രാജ്യം യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ രീതി എന്നിവയിൽ അധിഷ്ഠിതമാണെന്നും സൗജന്യ ആരോഗ്യ പരിചരണവും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും എല്ലാവർക്കും ക്ഷേത്ര അധിഷ്ഠിത ജീവിതരീതിയും അത് മുന്നോട്ടുവയ്ക്കുന്നതായും വെബ്‌സൈറ്റിലുണ്ട്. സ്വന്തം രാജ്യത്തെ പൗരാരാകാൻ ആളുകളെ ക്ഷണിക്കുന്ന രാജ്യത്തിനായി നിത്യാനന്ദ സംഭാവനയും തേടുന്നുണ്ട്.

രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ തമിഴ്‌നാട് സ്വദേശിയാണ്. ബംഗളുരുവിനടുത്ത് ബിഡാദിയിൽ 2000 ത്തിൽ ആശ്രമം സ്ഥാപിച്ച് സ്വാമി നിത്യാനന്ദ എന്നപേരിൽ സ്വയം ആൾദൈവമായി മാറുകയായിരുന്നു. ഒഷോ രജനീഷിൻറെ ചിന്തകൾത്തന്നെയാണ് നിത്യാനന്ദയും പിന്തുടരുന്നത്. ഒരു ചലച്ചിത്രനടിയുമൊത്തുള്ള നിത്യാനന്ദയുടെ നഗ്‌നദൃശ്യ മടങ്ങിയ വീഡിയോ 2010-ൽ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ നിത്യാനന്ദ വിവാദത്തിലാകുകയും ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഏതാനുംമാസം മുൻപ് ഗുജറാത്തിലെ അഹമ്മദാബാദിലെ ആശ്രമത്തിലേക്ക് ഏതാനും പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചതായി പരാതി ഉയർന്നതിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഇതിനു പിന്നാലെ നിത്യാനന്ദയെ കാണാതായി. സംഭവത്തിൽ നിത്യാനന്ദയുടെ രണ്ട് ശിഷ്യകളുൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിത്യാനന്ദ രാജ്യത്തു നിന്ന് മുങ്ങിയതായി കണ്ടെത്തുകയായിരുന്നു.

നടിയുമായുള്ള കേസിൽ 2018-ൽ ജാമ്യത്തിലിറങ്ങിയ നിത്യാനന്ദ പിന്നീട് ഇക്വഡോറിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് ബംഗളൂരു പോലീസ് പറയുന്നത്. സ്വന്തമായി പാസ്‌പോർട്ടില്ലെന്നിരിക്കെ നിത്യാനന്ദ രാജ്യംവിട്ടത് സംശയത്തിന ്ഇടയാക്കിയിരിക്കുകയാണ്.