
പാലാ സെൻ്റ് തോമസ് കോളേജിലെ കൊലപാതകം; അഭിഷേകിനെ ക്യാമ്പസിലെത്തിച്ച് തെളിവെടുത്തു; വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നിതിനയുടെ മൃതദേഹം സംസ്കരിച്ചു; സംസ്കാര സ്ഥലത്ത് തടിച്ച് കൂടിയവരെ ഈറനണിയിച്ച് പ്രീയ സഖാവ് യാത്രയായി
സ്വന്തം ലേഖകൻ
കോട്ടയം: പാലാ സെന്‍റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന പ്രതി അഭിഷേക് ബൈജുവിനെ ക്യാമ്പസിലെത്തിച്ച് തെളിവെടുത്തു.
ഇതിനിടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നിതിനമോളുടെ സംസ്ക്കാര ചടങ്ങുകള്‍ ബന്ധുവീട്ടില്‍ നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തില്‍ രക്ത ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോര്‍ട്ടിലുള്ളത്.
രണ്ടരയോടെയാണ് തെളിവെടുപ്പ് നടപടികൾ നടന്നത്. പാലാ ഡിവൈഎസ്പി ഓഫീസിൽ നിന്നാണ് പ്രതിയെ തെളിവെടുപ്പിനായി കോളേജ് ക്യാമ്പസിൽ എത്തിച്ചത്.
കൊലപാതകം നടത്തിയ രീതി പ്രതിയെ കൊണ്ട് പോലീസ് പുനരാവിഷ്കരിച്ചു. എസ് എച്ച് ഒ കെ പി തോംസൺ നിതിനയുടെ ഭാഗം അഭിനയിച്ചു. പരീക്ഷയിൽ നിന്നും നേരത്തെ പുറത്തിറങ്ങിയ അഭിഷേക് സിമൻറ് ബെഞ്ചിൽ നിതിനയെ കാത്തിരുന്നത് അഭിഷേക് കാണിച്ചുകൊടുത്തു. മൊബൈൽ ഫോണിൽ സംസാരിച്ച് എത്തിയ നിതിനയോട് അഭിഷേക് സംസാരിക്കുന്നതും കഴുത്തിനു പിടിച്ചു നിതിനയെ കൊലപ്പെടുത്തിയ രീതിയും അഭിഷേക് വിശദീകരിച്ചു.
കൊലപാതകത്തിന് ശേഷം സമീപത്തെ ബെഞ്ചിൽ പോയി അഭിഷേക് ഇരുന്നതും കാണിച്ചു. വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രതിയെ തിരികെ കൊണ്ടുപോയി. വൻ സുരക്ഷാവലയത്തിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.