ഡെന്‍റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഡിജിപിയെ കണ്ടു; ഓണ്‍ലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയതാവാം മരണകാരണം; അന്വേഷണം ലോണ്‍ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് കുടുംബം

Spread the love

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന പോലീസ് മേധാവിയെ കണ്ടു. ഇന്ന് അഞ്ച് മണിയോടെയാണ് നിതിന്റെ ബന്ധുക്കള്‍ ഡിജിപിയെ നേരില്‍ കണ്ടത്.

video
play-sharp-fill

നിതിൻ്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവും പോലീസ് ആസ്ഥാനത്ത് എത്തിയാണ് ഡിജിപിയെ കണ്ടത്. എംഎല്‍എ ജി സ്റ്റീഫനൊപ്പമെത്തിയാണ് കുടുംബം ഡിജിപിയെ കണ്ടത്. കുടുംബത്തിന്റെ ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ഡിജിപി ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.

കയ്യിലുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായൊരു പരാതിയാണ് കുടുംബം ഡിജിപിക്ക് നല്‍കിയിട്ടുള്ളത്. ബന്ധുക്കളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ആശങ്കകള്‍ പരിഹരിക്കുമെന്നും ഡിജിപി കുടുംബത്തോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻക്വസ്റ്റ് സമയത്ത് നിതിന്റെ ശരീരത്തില്‍ കണ്ട അസ്വാഭാവികമായ പാടുകളെക്കുറിച്ചും കുടുംബം ഡിജിപിയെ അറിയിച്ചു. അതേസമയം നിതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടരുകയാണ്. നിതിനെ ഓണ്‍ലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയതാണോ മരണകരണമെന്നുള്ള രീതിയിലും അന്വേഷണത്തെ നടക്കുന്നുണ്ട്.

അധ്യാപകന്റെ ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓണ്‍ലൈൻ വായ്പ സംഘത്തില്‍ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പോളീസ് കണ്ടെത്തി. എന്നാല്‍, അന്വേഷണം ലോണ്‍ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

അതിനിടെ, ലോണ്‍ ആപ്പിലെ സംഘം നിതിന് അയച്ച സന്ദേശങ്ങള്‍ പുറത്തുവന്നു അടിയന്തിരമായി 8000 ലധികം രൂപ അടയ്ക്കണമെന്നാണ് ലോണ്‍ മാഫിയ സംഘം നിതിന് സന്ദേശം ആയച്ചത്. പണം അടച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് ഉണ്ടാകും എന്നാണ് സന്ദേശത്തിലെ ഭീഷണി. സന്ദേശമയച്ച ആളുകളോട് താൻ ദരിദ്രനാണെന്നും, പണം നല്‍കാൻ സമയം വേണമെന്നും നിതിന് അഭ്യർത്ഥിക്കുന്നതായും പുറത്തുവന്ന സന്ദേശത്തില്‍ കാണാം. എന്നാല്‍ ഈ അഭ്യർത്ഥന ആപ് സംഘം വകവെച്ചില്ല, പണം അടക്കാനുള്ള സമയപരിധി അടക്കം വെച്ചാണ് അവർ നിതിൻ ഭീഷണിപ്പെടുത്തിയത്.

നിതിൻ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ. നിതിന്റെ കോളേജിലെ മറ്റ് വിദ്യാർഥികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും കുറ്റാരോപിതനായ അധ്യാപകന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തി, അധ്യാപകൻ കുട്ടികളെ ക്ലാസില്‍ വെച്ച്‌ അധിക്ഷേപിക്കുന്നത് പതിവായിരുന്നുവെന്നാണ് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ പറഞ്ഞു.

അതേസമയം, നിതിൻ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു