‘അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു; സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം; വീട്ടുകാരെ കളിയാക്കി സംസാരിച്ചു’; നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്

Spread the love

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻ രാജ് കൂട്ടുകാരോട് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നു.

അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചുവെന്നും സ്റ്റാഫ്‌ റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിൻ രാജ് കൂട്ടുകാരോട് പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണല്‍ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നല്‍കാൻ എന്നും പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വച്ച്‌ നിരന്തരം അപമാനിച്ചെന്നും നിതിൻ രാജ് വെളിപ്പെടുത്തുന്നുണ്ട്.