ഡീക്കൻ നിതിൻ പി. ഷിബു കശ്ശീശ സ്ഥാനത്തേക്ക്; പട്ടംകൊട ശുശ്രൂഷ തിങ്കളാഴ്ച പുന്നവേലി മാർത്തോമാ പള്ളിയിൽ

Spread the love

കോട്ടയം : മാർത്തോമാ സഭയിൽ വൈദിക സ്ഥാനത്തേക്ക് പ്രവേശിക്കുന്ന ഡീക്കൻ നിതിൻ പി. ഷിബുവിന്റെ കശ്ശീശ പട്ടംകൊട ശുശ്രൂഷ 21-ാം തീയതി തിങ്കളാഴ്ച നടത്തപ്പെടും. പുന്നവേലി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ രാവിലെ 7. 30 ന് ശുശ്രൂഷകൾ ആരംഭിക്കും. കശ്ശീശ പട്ടംകൊട ശുശ്രൂഷയ്ക്ക് മാർത്തോമാ സഭ കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വം വഹിക്കും.

ജബൽപൂർ ലിയോനാർഡ് തിയോളജിക്കൽ കോളേജിൽ നിന്ന് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡീക്കൻ നിതിൻ പി. ഷിബുവിന് കഴിഞ്ഞ മാസം 19 നാണ് ശെമ്മാശ് പട്ടം ലഭിച്ചത്.

ഡീക്കൻ നിതിൻ പി. ഷിബു, നെടുംകുന്നം മുളയംവേലി എട്ടാനിക്കുഴിയിൽ ഷിബു പോളിന്റെയും ഷീബ ഷിബുവിന്റെയും മകനാണ്. പുന്നവേലി സി. എം. എസ്. എൽ. പി. സ്കൂൾ, സി. എം. എസ്. ഹൈസ്കൂൾ, കറുകച്ചാൽ എൻ. എസ്. എസ്. ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം തുരുത്തിക്കാട് ബി. എ. എം. കോളജിൽ നിന്ന് ബിരുദവും, ആലുവ യു. സി. കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയിലും മല്ലപ്പള്ളി സെന്ററിലും വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഡീക്കൻ നിതിൻ പി. ഷിബു മാർത്തോമാ യുവജന സഖ്യം കോട്ടയം – കൊച്ചി ഭദ്രാസന സെക്രട്ടറിയും കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു.

കശ്ശീശ പട്ടംകൊട ശുശ്രൂഷയുടെ തൽസമയ സംപ്രേഷണം ഡി എസ് എം സി യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ഉണ്ടായിരിക്കും. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ ശുശ്രൂഷയുടെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ഇടവക വികാരി റവ. സുനിൽ ജോർജ് മാത്യുവും സെക്രട്ടറി ജോബി ജോയി മാത്യുവും അറിയിച്ചു.