
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളെജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍.
ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് അച്ഛൻ രാജൻ പറഞ്ഞു. കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ വകുപ്പ് മേധാവിയടക്കം രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം ഉഴമലയ്ക്കലിലെ വാടകവീട്ടില്‍ നിതിന്റെ കുടുംബത്തിന്റെ കരച്ചില് കണ്ടുനില്‍ക്കാനാവില്ല.
ഡോക്ടറാകണമെന്ന ആഗ്രഹത്തില്‍ പരിശ്രമിച്ച് നേടിയ മെറിറ്റ് സീറ്റ്. കോഴ്സിന് ചേർന്നിട്ട് ഒരു വർഷം പോലുമായില്ല. അതിന് മുന്നേ ആ വീട്ടിലേക്ക് എത്തിയത് നിതിന്റെ മരണവാർത്ത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് അഞ്ചരക്കണ്ടിയിലെ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നിലയില്‍ നിതിനെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



