
സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളക്കരയെയും പ്രവാസ ലോകത്തേയും കണ്ണീരിലാഴ്ത്തി ദുബായില്‍ മരിച്ച നിഥിന്‍ ചന്ദ്രന്‍റെ മൃതദേഹം ഭാര്യ ആതിര അവസാനമായി ഒരു നോക്ക് കണ്ടു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണത്തിലാണ് ആതിരയെ മൃതദേഹം കാണിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീല്‍ചെയറിലാണ് ആതിരയെ മൃതദേഹം കാണിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആതിരയ്ക്കൊപ്പം ഡോക്ടര്‍മാരും ഉണ്ടായിരുന്നു. രണ്ട് മിനിറ്റ് മാത്രമാണ് ആതിരയെ മൃതദേഹം കാണിച്ചത്.
പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐ.സി.യുവില്‍ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്.
മരണ വിവരം അറിഞ്ഞതോടെ നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെടുകയായിരുന്നു..ശേഷമാണ് വീല്‍ചെയറില്‍ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിയത്.
സ്വകാര്യ ആശുപത്രിയിൽ വച്ച് ആതിരയെ മൃതദേഹം കാണിച്ച ശേഷം സ്വദേശമായ കോഴിക്കോട് പേരാമ്പ്രയിലേക്ക് മൃതദേഹം കൊണ്ടുപോയി.
രണ്ടുദിവസങ്ങൾക്ക് മുൻപാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ ഉറക്കതത്തിനിടയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.
രാവിലെയാണ് നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്.