video
play-sharp-fill

അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നത്: നിതിൻ ഗഡ്കരി :  പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നാഗ്പൂരിൽ ആയിരക്കണക്കിനാളുകൾ ഭീമൻ ദേശീയ പതാകയുമായി റാലിയിൽ പങ്കെടുത്തു

അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നത്: നിതിൻ ഗഡ്കരി : പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നാഗ്പൂരിൽ ആയിരക്കണക്കിനാളുകൾ ഭീമൻ ദേശീയ പതാകയുമായി റാലിയിൽ പങ്കെടുത്തു

Spread the love

സ്വന്തം ലേഖകൻ

മുംബൈ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മഹാരാഷ്ടയിലെ നാഗ്പൂരിൽ റാലി നടത്തി. നാഗ്പൂർ പൗരത്വ നിയമ ഭേദഗതിയെ സ്വാഗതം ചെയ്യുന്നുവെന്ന ബാനറും ഭീമൻ ദേശീയ പതാകയുമായാണ് ആയിരങ്ങൾ റാലിയിൽ പങ്കെടുത്തത്.

പൗരത്വ നിയമഭേദഗതി ഇന്ത്യൻ മുസ്ലിംകൾക്ക് എതിരല്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മുസ്ലിംകളെ വോട്ട് ബാങ്കായി കണ്ട് കോൺഗ്രസ് വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കോൺഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങൾ തിരിച്ചറിയണം. മൂന്ന് അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്ലിം സഹോദരങ്ങൾ തിരിച്ചറിയണം’.

അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ജൻ അധികാർ മഞ്ചിന്റെ നേതൃത്വത്തിൽ റാലി നടത്തുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് റാലിയിൽ അണി നിരന്നത്.