play-sharp-fill
ഒരേ വിമാനത്തിൽ ഡൽഹിക്ക് യാത്ര തിരിച്ച് നിതീഷ് കുമാറും  തേജസ്വി യാദവും

ഒരേ വിമാനത്തിൽ ഡൽഹിക്ക് യാത്ര തിരിച്ച് നിതീഷ് കുമാറും തേജസ്വി യാദവും

പാറ്റ്ന : കേന്ദ്രസര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ നടക്കുന്നതിനിടെ ഒരേ വിമാനത്തില്‍ യാത്ര തിരിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും.

ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് നീതീഷ് കുമാര്‍ യാത്ര തിരിച്ചത്. ഇന്ത്യാ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കാനാണ് തേജസ്വി യാദവിന്‍റെ യാത്ര. ഇരുമുന്നണികളിലാണെങ്കിലും ഇരുവരും ഒരേ വിമാനത്തില്‍ യാത്ര തിരിച്ചത് കൗതുകമായി.


ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സഖ്യക്ഷികളുടെ പിന്തുണ അനിവാര്യമാണ്. ജെഡിയു അടക്കമുള്ളവര്‍ പിന്തുണച്ചാലെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകു. നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യാ സഖ്യവും ആരംഭിച്ചിട്ടുണ്ട്. ഉന്നത പദവി അടക്കം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാനാണ് പോകുന്നതെങ്കിലും നിതീഷ് നിലപാട് വ്യക്തമാക്കാത്തത് ബിജെപിക്ക് ആശങ്ക നല്‍കുന്നുണ്ട്. എന്‍ഡിഎ യോഗത്തിലും പങ്കെടുത്താലും നിതീഷ് മുന്നണിയില്‍ ഉറച്ച്‌ നില്‍ക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തിലാണ് നിതീഷിന്‍റെയും തേജസ്വി യാദവിന്‍റെയും ഒരേ വിമാനത്തിലുള്ള യാത്ര.