60,000 തുടക്ക ശമ്പളം; എന്‍.ഐ.ടി കാലിക്കറ്റില്‍ ഒഴിവുകള്‍; അപേക്ഷ ഏപ്രില്‍ 14 വരെ

Spread the love

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- കോഴിക്കോട്, സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. യോഗ്യരായവര്‍ ഏപ്രില്‍ 14ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

എന്‍.ഐ.ടി കാലിക്കറ്റില്‍ സീനിയര്‍ അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവധി: ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം. മികവിന് അനുസരിച്ച് മൂന്ന് വര്‍ഷം വരെ നീട്ടാം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപമുതല്‍ 75,000 രൂപവരെ ശമ്പളം ലഭിക്കും.

ഫുള്‍ടൈം ബികോം/ എംകോം കൂടെ സിഎ യോഗ്യത കൂടി വേണം.
ടാലി, എംഎസ് വേര്‍ഡ്, എക്‌സല്‍, പവര്‍ പോയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ പരിജ്ഞാനം വേണം.
അക്കൗണ്ടിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
മലയാളം ഭാഷ അറിഞ്ഞിരിക്കണം

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ എന്‍.ഐ.ടി കോഴിക്കോടിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അക്കൗണ്ടന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി ചുവടെ നല്‍കിയ ലിങ്ക് ഉപയോഗിക്കാം.

അപേക്ഷയുടെ കോപ്പിയും, സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് അയക്കുകയും വേണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.