“നിതാര ശ്രീനിഷിനെ പരിചയപ്പെടൂ….. ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് 28 ദിവസം പൂർത്തിയായി…..! രണ്ടാമത്തെ കുഞ്ഞിനെ  ആരാധകർക്ക് പരിചയപ്പെടുത്തി പേളി മാണി

“നിതാര ശ്രീനിഷിനെ പരിചയപ്പെടൂ….. ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് 28 ദിവസം പൂർത്തിയായി…..! രണ്ടാമത്തെ കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി പേളി മാണി

കൊച്ചി: മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി.

കഴിഞ്ഞ ജനുവരി 13ന് പേളിക്കും നടനും ബിഗ്ബോസ് താരവുമായ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങള്‍ പേളി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിതാരയെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് പേളി.


നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു പേളിയുടെ കുറിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂർത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം. പേളി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

നിരവധി പേർ കുറിപ്പിന് താഴെ ആശംസകള്‍ അറിയിച്ച്‌ കമന്റ് ചെയ്‌തിട്ടുണ്ട്. കസവ് മുണ്ടും ജൂബ്ബയും ധരിച്ച്‌ ശ്രീനിഷും സെറ്റ് സാരി ധരിച്ച്‌ പേളിയും എത്തിയപ്പോള്‍ താരദമ്പതികളുടെ മൂത്ത മകള്‍ നീല പേളിഷ് പട്ടുപാവാടയില്‍ സുന്ദരിയായെത്തി.