play-sharp-fill
കേസന്വേഷണം പോലെ സസൂക്ഷ്മമാണ് കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ ക്വാർട്ടേഴ്സ് വളപ്പിലെ ജൈവപച്ചക്കറിക്കൃഷിയും; പൊലീസുകാർക്കെല്ലാം മാതൃകയാകുകയാണ് കാക്കിക്കുള്ളിലെ കർഷകൻ

കേസന്വേഷണം പോലെ സസൂക്ഷ്മമാണ് കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ ക്വാർട്ടേഴ്സ് വളപ്പിലെ ജൈവപച്ചക്കറിക്കൃഷിയും; പൊലീസുകാർക്കെല്ലാം മാതൃകയാകുകയാണ് കാക്കിക്കുള്ളിലെ കർഷകൻ

സ്വന്തം ലേഖകൻ

ഇടുക്കി: ജോലി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം പച്ചക്കറിക്കൃഷിയും ചെയ്യുന്ന ഇദ്ദേഹം ഇടുക്കിക്കാർ മനസ്സുവച്ചാൽ വിളയാത്ത പച്ചക്കറികൾ ഇല്ലെന്ന പക്ഷക്കാരനാണ്. ക്വാർട്ടേഴ്സ് വളപ്പിലെ കുറഞ്ഞ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ കൃഷി. ഇവിടെ വഴുതന കത്രിക്ക, പാവൽ, പയർ, ചീര, തക്കാളി, മല്ലിയില, പുതിനയില, കാബേജ്, കോളിഫ്ലവർ, സ്പ്രിങ് ഒനിയൻ, സാബറി, പപ്പായ, ബീൻസ്, പച്ചമുളക്, കാരറ്റ് തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു. ഇപ്പോൾ ബീറ്റ്റൂട്ട് ഉൾപ്പെടെയുള്ളവയും കൃഷി ചെയ്തിട്ടുണ്ട്.


കഴിഞ്ഞ ജൂലൈയിൽ കട്ടപ്പനയിൽ ഡിവൈഎസ്പിയായി ചുമതലയേറ്റതു മുതൽ പച്ചക്കറി കൃഷി ചെയ്യു ന്നുണ്ട്. ഇഷ്ടിക നിരത്തിയശേഷം അതിനുള്ളിൽ മണ്ണിട്ട് നികത്തിയാണ് പച്ചക്കറി നടാൻ ആവശ്യമായ സ്ഥലം കണ്ടെത്തിയത്. കൂടാതെ ഗ്രോബാഗുകളിലും പച്ചക്കറികൾ നട്ടു. കൃഷിഭവനിൽനിന്ന് വിത്തും ഗ്രോബാ ഗുകളും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാണകവും മറ്റും ചേർത്തുള്ള ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഭേദപ്പെട്ട വിളവ് ലഭിക്കു ന്നതിനാൽ പലപ്പോഴും സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർക്കും പച്ചക്കറികൾ നൽകാറുണ്ടെന്ന് ഇദ്ദേഹം നിന്നു. പച്ചക്കറികൾ കടകളിൽ നിന്ന് വാങ്ങുന്നതും അപൂർവ്വമാണെന്നും ഇദ്ദേഹം പറയുന്നു. രാവിലെയും വൈകുന്നേരവും ഇദ്ദേഹത്തിന്റെ പച്ചക്കറി പരിപാലനം.

എരുമേലി വെട്ടിയാനിക്കൽ കുടുംബാംഗമായ വി.എ.നിഷാദ്മോൻ നിലവിൽ ഭാര്യ രഹനയും മക്കളായ റൈഹാനും റൈന ഫാത്തിമയുമായി കുടുംബ സമേതം ചങ്ങനാശേരിയിലാണ് താമസം. ഭാര്യയും മക്കളും ഇടയ്ക്ക് ക്വാർട്ടേഴ്സിൽ എത്തുമ്പോൾ ഇദ്ദേഹത്തെ സഹായിക്കാറുണ്ട്.

അധ്യാപകനായിട്ടാണ് നിഷാദ്മോൻ ജോലിക്ക് തുടക്കമിട്ടതെങ്കിലും പിന്നീട് പിഎസ്സി പരീക്ഷയെഴുതി 2003ൽ എസ്ഐയായി പൊലീസ് സേനയുടെ ഭാഗമായി. തുടർന്ന് സിഐയായി. ഇതിനിടെ ചങ്ങനാശേരി ഉൾപ്പെടെ പല സ്റ്റേഷനുകളിലും കൈംബ്രാഞ്ചിലുമെല്ലാം ജോലി ചെയ്തു. ചങ്ങനാശേരിയിൽ ജോലി ചെയ്തപ്പോൾ ക്വാർട്ടേഴ്സ് വളപ്പിൽ വിപുലമായ രീതിയിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു.