video
play-sharp-fill

“സിനിമാ-സീരിയൽ മേഖലയിൽ മാത്രമല്ല, ഏതു മേഖലയിൽ ആണെങ്കിലും നമുക്ക് എല്ലാവരേയും വിശ്വസിക്കാൻ സാധിക്കില്ല”; ‘സത്യമെന്താണെന്ന് കാലം തെളിയിക്കും’; വിവാദങ്ങളിൽ പ്രതികരിച്ച് നിഷ സാരംഗ്

“സിനിമാ-സീരിയൽ മേഖലയിൽ മാത്രമല്ല, ഏതു മേഖലയിൽ ആണെങ്കിലും നമുക്ക് എല്ലാവരേയും വിശ്വസിക്കാൻ സാധിക്കില്ല”; ‘സത്യമെന്താണെന്ന് കാലം തെളിയിക്കും’; വിവാദങ്ങളിൽ പ്രതികരിച്ച് നിഷ സാരംഗ്

Spread the love

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നിഷ സാരംഗ്.  ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയാണ് നിഷാ സാരംഗിന് കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവാണ് നിഷ. ഉപ്പും മുളകുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളെക്കുറിച്ചാണ് താരം പുതിയ അഭിമുഖത്തിൽ പ്രതികരിക്കുന്നത്. ആ ടീം തന്നെ ഇനി ഉണ്ടാകുമോയെന്ന് പറയാൻ സാധിക്കില്ലെന്നും വിവാദത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നും നിഷ പറയുന്നു.

”സത്യമെന്താണെന്ന് കാലം തെളിയിക്കും. ആ വിഷയത്തിൽ കൂടുതൽ സംസാരിക്കാതിരിക്കുന്നതായിരിക്കും ഇപ്പോൾ നല്ലത്. സിനിമാ-സീരിയൽ മേഖലയിൽ മാത്രമല്ല, ഏതു മേഖലയിൽ ആണെങ്കിലും നമുക്ക് എല്ലാവരേയും വിശ്വസിക്കാൻ സാധിക്കില്ല. നമുക്കു ചുറ്റും പല തരത്തിലുള്ള ആളുകൾ ഉണ്ടാകും. എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോൾ ചതിയിൽ വീഴാം.

വീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കഥാപാത്രം ചെയ്യുമ്പോൾ ആ കഥാപാത്രമായി മാത്രം ഇരിക്കുക. ഒപ്പം അഭിനയിച്ചവരേയും കഥാപാത്രങ്ങളായി മാത്രം കാണുക. അതാണ് നല്ലത്.  സംഭവിച്ചത് സംഭവിച്ചു. ഇനി അടുത്തത് ദൈവം എന്താണോ നമുക്ക് വിധിച്ചിരിക്കുന്നത് അതുപോലെയേ നടക്കൂ. ഒന്നുകിൽ അത്, അല്ലെങ്കിൽ മറ്റൊന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തായാലും ജീവിച്ചല്ലേ പറ്റൂ, ആ ടീം തന്നെ ഇനി ഉണ്ടാകുമോയെന്ന് പറയാൻ സാധിക്കില്ല. നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കണം എന്നൊന്നുമില്ലല്ലോ”, കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ നിഷ സാംരംഗ് പറഞ്ഞു.

അഭിനയത്തൊഴിലാളി എന്നുപറയാനാണ് തനിക്കിഷ്ടമെന്നും നിഷ സാരംഗ് അഭിമുഖത്തിൽ പറഞ്ഞു. ”അന്നം മുട്ടാതെ മാത്രമേ പാഷൻ നോക്കാൻ പറ്റുകയുള്ളൂ. പാഷൻ തോന്നിയത് മറ്റ് കാര്യങ്ങളിലായിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. പിന്നീട് അഭിനയ രംഗത്തെത്തുകയായിരുന്നു. എന്റെ തൊഴിലാണ് അഭിനയം”, നിഷ കൂട്ടിച്ചേർത്തു.