പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി നിഷാ ജോസ് കെ.മാണി തന്നെ: ഇനി ബാക്കി പ്രഖ്യാപനം മാത്രം; സ്ഥാനാർത്ഥി നിർണ്ണയത്തിനായി രൂപീകരിച്ച ഏഴംഗ സമിതി നാളെ തീരുമാനം പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാപക ചെയർമാൻ കെ.എം മാണിയുടെ കുടുബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ജോസ് കെ.മാണി എംപി സ്ഥാനം രാജി വച്ച് മത്സരിക്കുന്നതിനോട് കോൺഗ്രസിൽ എതിർപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് നിഷ ജോസ് കെ.മാണി തന്നെ സ്ഥാനാർത്ഥിയായി രംഗത്ത് എത്തുമെന്ന സൂചന ഏറ്റവുമൊടുവിൽ ലഭിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിനായി രൂപീകരിച്ച സമിതി ശനിയാഴ്ച വൈകുന്നേരത്തോടെ തീരുമാനം പ്രഖ്യാപിച്ചേയ്ക്കുമെന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്.
സ്ഥാനാർത്ഥിയെ കണ്ടെത്താൻ തോമസ് ചാഴിക്കാടൻ എംപി അധ്യക്ഷനായ സമിതിക്കാണ് കേരള കോൺഗ്രസ്-എം രൂപനൽകിയിരിക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനു മു്ൻപ് ധാരണയുണ്ടായേക്കാം. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. ചിഹ്നത്തിൽ ധാരണയായിയെന്നും ജോസ് കെ മാണി അറിയിച്ചു.
നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർത്ഥിയാകാനാണ് കൂടുതൽ സാധ്യത. പാലായിൽ ചേർന്ന നേതൃയോഗത്തിലും നിഷയുടെ പേരാണ് മുഖ്യമായും പരിഗണിച്ചത്. എന്നാൽ നിഷ സ്ഥാനാർത്ഥിയായാൽ അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കേ ചിഹ്നം നൽകൂ എന്നാണ് പി ജെ ജോസഫിന്റെ നിലപാട്.
അതേസമയം, കേരള കോൺഗ്രസിലെ തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ബിഷപ്പ് വി എസ് ഫ്രാൻസീസ് മുന്നറിയിപ്പ് നൽകി. തർക്കം തുടർന്നാൽ എൽഡിഎഫ് അനായാസം ജയിക്കുമെന്ന് വി എസ് ഫ്രാൻസീസ് പറഞ്ഞു.അതേസമയം എൽഡിഎഫ് മാണി സി. കാപ്പനെ സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കാപ്പൻ പ്രചരണം ആരംഭിക്കുകയും ചെയ്തു.
പാലായിലെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. 2019 ജനുവരി അടിസ്ഥാനമാക്കിയുള്ള വോട്ടർപട്ടികയായിരിക്കും പാലായിൽ. ഇതു കൂടാതെ ഓഗസ്റ്റ് 25വരെയുള്ള അപേക്ഷവച്ച് സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ജനുവരിക്കു ശേഷം പാലായിൽ 4,322 അപേക്ഷ ലഭിച്ചു. ഇതിൽ 1,002 അപേക്ഷ തീർപ്പാക്കി. 3,320 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. ഇതിന്റെ പ്രവർത്തനം വേഗത്തിലാക്കും.
സെപ്റ്റംബർ 23 രാവിലെ 7 മണി മുതൽ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 27ന് 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പാലായിൽ 1,77,864 വോട്ടർമാരുണ്ട്. 87,192 പുരുഷന്മാരും 90,672 സ്ത്രീകളും. 176 പോളിങ് സ്റ്റേഷനിൽ 5 എണ്ണം മാതൃകാ സ്റ്റേഷനും 1 എണ്ണം സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന സ്റ്റേഷനുമാണ്. നിലവിലെ റിപ്പോർട്ട് അനുസരിച്ച് 2 പ്രശ്നബാധിത ബൂത്തുകളുണ്ട്. 272 ബാലറ്റ് യൂണിറ്റും, 249 കൺട്രോൾ യൂണിറ്റും, 288 വിവിപാറ്റ് മെഷിനുകളും തിരഞ്ഞെടുപ്പിന് ഉപയോഗിക്കും.

Third Eye News Live
0