
തിരുവനന്തപുരം: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിഗ്രി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്മെന്റിലേക്കും) ഒരു വർഷത്തെ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റൈപ്പന്റ് വ്യവസ്ഥയിലായിരിക്കും നിയമനം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 4 വൈകിട്ട് 5 വരെ.
ഒഴിവുകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിഷിന് കീഴില്‍ ടീച്ചിങ് അസോസിയേറ്റ്, വീഡിയോ ഗ്രാഫർ/എഡിറ്റർ റിക്രൂട്ട്മെന്റ്.
പ്രായപരിധി
ടീച്ചിങ് അസോസിയേറ്റ് : 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വീഡിയോ ഗ്രാഫർ/ എഡിറ്റർ: 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ടീച്ചിംഗ് അസോസിയേറ്റ്
ഉദ്യോഗാർഥികള്‍ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്ബ്യൂട്ടർ സയൻസ് എന്നീ കോഴ്സുകള്‍ വിജയിച്ചവർ ആയിരിക്കണം. മാത്രമല്ല എം.സി.എ/ എം.ടെക് (കമ്ബ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും അപേക്ഷിക്കാം. യുജിസി നെറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിച്ച് ശ്രവണ പരിമിതിയുള്ള കുട്ടികളെ പഠിപ്പിച്ചു പരിചയമുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും.
വീഡിയോ ഗ്രാഫർ/എഡിറ്റർ
ഉദ്യോഗാർഥികള്‍ക്ക് ഡിജിറ്റല്‍ ഫിലിം മേക്കിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
സമാന മേഖലയില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രതിമാസ സ്റ്റെെപ്പന്റ് അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ വിശദമായ ബയോഡാറ്റ, മൊബൈല്‍ നമ്പർ, ഇമെയില്‍ ഐഡി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം [email protected] എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയക്കണം. ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയും പോസ്റ്റ് കോഡും വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍ ഉള്ളടക്കം ചെയ്യേണ്ടതില്ല. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി https://nish.ac.in/others/career സന്ദർശിക്കുക.



