
വീട്ടുമുറ്റത്തു വിരിഞ്ഞ നിശാഗന്ധി പൂക്കൾ കൗതുകമായി; 12 നിശാഗന്ധി ഒരേ സമയം വിരിഞ്ഞത് കോട്ടയം നട്ടാശ്ശേരിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നിശാഗാന്ധി പൂക്കൾ ഒന്നിച്ചു വിരിഞ്ഞത് കാഴ്ചക്കാരിൽ കൗതുകമുണർത്തി . കോട്ടയം നട്ടാശ്ശേരി അരുൺ നിവാസിൽ (കുറ്റാരപ്പള്ളിൽ) കെ കെ രാമചന്ദ്രൻ (മണി) & വസന്ത രാമചന്ദ്രൻ ദമ്പതികളുടെ വസതിയിലാണ് ഇന്ന് 12 നിശാഗന്ധി ഒരേ സമയം വിരിഞ്ഞത്.
എല്ലാവർഷവും പതിവായി ഇവിടെ അഞ്ചിൽ അധികം പൂവ് വിരിയുന്നതാണ്, എന്നാൽ ഇത്തവണയാണ് 12 എണ്ണം വിരിയുന്നതെന്നും വീട്ടുകാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിൽ പുഷ്പിച്ചു സുഗന്ധം പരത്തുകയും സൂര്യോദയത്തിനു മുമ്പേ വാടിപോകുന്നതും കൊണ്ടാണ് നിശാഗന്ധി എന്ന പേരിൽ അറിയപ്പെടുന്നത്.
വിത്തുകൾ ഇല്ലാത്ത ഈ സസ്യത്തിനു ഇലയിൽ നിന്നുമാണ് പുതിയ തൈകൾ മുളച്ചു വേര് പിടിക്കുന്നത്. പൂക്കൾ വിരിയുന്നതും ഇലയിൽ നിന്നുമാണ് എന്നുള്ളതും കൗതുകകരമാണ്.
Third Eye News Live
0