നിരോധിത പ്ലാസ്റ്റിക് കടകളിൽ തടയും:അതിർത്തികളിൽ പരിശോധന കർശനമാക്കും: മാലിന്യമുക്ത കേരളം ഉറപ്പാക്കാൻ ജനകീയ വി ജിലൻസ് സ്ക്വാഡും പൊലീസിന്റെ എൻഫോ ഴ്സസ്മെന്റ് സ്ക്വാഡും രംഗത്തിറങ്ങും

Spread the love

 

തിരുവനന്തപുരം : കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ മുഖ്യ മന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തിരുമാനം. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്‌ഥാപനങ്ങൾ, മൊത്ത കച്ചവടക്കാർ, ഇവ സംഭരിക്കുന്നവർ എന്നിവർ ക്കെതിരെ നിയമനടപടിയെടുക്കും. നിരോധിത പ്ലാസ്‌റ്റിക് ഉൽപന്നങ്ങൾ തടയാൻ അതിർത്തികളിൽ പരിശോധന കർശനമാക്കും

video
play-sharp-fill

മാലിന്യത്തിന്റെ അളവു കുറയ്ക്കുന്നതിനും തരംതിരിക്കുന്നതിനും ഉറവിടത്തിൽ സംസ്‌കരി ക്കുന്നതിനും അജൈവ പാഴ് വസ്‌തുക്കൾ ഹരീതകർമസേനയ്ക്കു കൈമാറുന്നതിനുമുളള പ്രവർത്തനം ജനപങ്കാളിത്തത്തോടെ നടപ്പാക്കും. ശുചിമുറി മാലിന്യ സംസ്കരണത്തിനു പുറമെ ജലസ്രോതസ്സും നിർ ച്ചാലുകളും ശുദ്ധീകരിക്കുകയും ചെയ്യും.

മാലിന്യമുക്ത കേരളം ഉറപ്പാക്കാൻ ജനകീയ വി ജിലൻസ് സ്ക്വാഡും പൊലീസിന്റെ എൻഫോ ഴ്സസ്മെന്റ് സ്ക്വാഡും രംഗത്തിറങ്ങും. ആവശ്യമായ ഇടങ്ങളിൽ എഐ ക്യാമറകൾ സ്‌ഥാപിക്കും മാലിന്യമുക്‌ത നവകേരളം പ്രചാരണപ്രവർ
ത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനും പ്രതിപക്ഷനേതാവ് ഉപാധ്യക്ഷനും ചീഫ് സെക്രട്ടറി കൺവീനറുമായി ഉന്നതതല നിർവഹണസമിതി രൂപീകരിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശഭരണം, ജലവിഭവം, കാർഷികം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നീ വകു പ്പുകളുടെ മന്ത്രിമാരും ആസൂത്രണ ബോർഡ് വൈസ് ചെയർമാനും സമിതിയിൽ ഉപാധ്യക്ഷ രാകും. മറ്റു മന്ത്രിമാർ, ചീഫ് വിപ്പ്, വകുപ്പുമേധാവികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതി നിധികൾ, യുവജന വിദ്യാർഥി വനിത സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും. ജില്ലാ, ബ്ലോക്ക്, തദ്ദേശസ്‌ഥാപന, വാർഡ്‌ ഡിവിഷൻ തലങ്ങളിൽ നിർവഹണ സമിതികൾ രൂപീകരിക്കും.

യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സ തീശൻ, സിപിഎം സംസ്‌ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതി നിധികൾ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.

മത, സാമുദായിക. രാഷ്ട്രീയ. സാംസ്കാരിക സംഘടനകളുടേത് ഉൾപ്പെടെ എല്ലാ പൊതുപരി പാദികളിലും ഹരിത നിയമാവലി പൂർണമായി പാലിക്കണം. മാലിന്യമുക്‌ത നവ കേരള പ്രചാരണ പരിപാടിക്കു മുഴുവൻ ജന ങ്ങളുടെയും സഹകരണമുണ്ടാകണമെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാലിന്യനിർമാർജനത്തിനു തടസ്സമാകുന്ന നിരോധിത ഉൽപന്നങ്ങൾ നിർമിക്കുന്നില്ലെന്ന് ഉറ പാക്കാൻ കർശന സംവിധാനം വേണം. നിരോ ധനം സർക്കാർ ഉത്തരവിൽ മാത്രം തീരില്ല. ആവശ്യമായ നിയമമോ റഗുലേറ്ററി സംവിധാനമോ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.