video
play-sharp-fill

തദ്ദേശസ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു:മാർച്ചിൽ തട്ടിക്കൂട്ട് പണിക്ക് സാധ്യത:

തദ്ദേശസ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു:മാർച്ചിൽ തട്ടിക്കൂട്ട് പണിക്ക് സാധ്യത:

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതാണ്
നിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ കാരണം. ഒരു ലക്ഷത്തിൽ താഴെയുള്ള ബില്ലുകളേ ട്രഷറി സ്വീകരിക്കുകയുള്ളു.ഒരു ലക്ഷത്തിൽ താഴെ വരുന്ന നിർമാണ പ്രവർത്തനങ്ങൾ അപൂർവമാണ്. ഇതു മൂലം തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി തുകയിൽ 30 ശതമാനമേ ഇതുവരെ ചെലവഴിക്കാൻ സാധിച്ചിട്ടുള്ളു.

ഇപ്പോൾ ഡിസംബർ പൂർത്തിയായി വരുന്നു. മാർച്ചിനകം പദ്ധതി തുക പൂർണമായി ചെലവഴിക്കാൻ സാധിക്കുമോ എന്നആശങ്കയിലാണ് തദേശ സ്ഥാപനങ്ങൾ. ഒടുവിൽ മാർച്ച് മാസത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഒരു തട്ടിക്കൂട്ട് നടത്താനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ നിർമാണങ്ങൾക്ക് ഗുണമേൻമ ഉറപ്പാക്കാൻ സാധിക്കാതെ വരും.

നാട്ടിലെ റോഡും പാലവും അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു കിടക്കുന്നകാര്യംധനമന്ത്രിക്ക് അറിവുണ്ടോ എന്ന് കോട്ടയം നഗരസഭയിലെ കൗൺസിലർ സാബു മാത്യം ചോദിച്ചു. പഞ്ചായത്ത് മെമ്പർ മാർക്കും നഗരസഭാ കൗൺസിലർമാർക്കും നാട്ടിലിറങ്ങി നടക്കാൻ കഴിയുന്നില്ല. ധനമന്ത്രി ഇക്കാര്യം അറിയണമെന്നും ട്രഷറി നിയന്ത്രണം മാർച്ച് 31 വരെ പിൻവലിക്കണമെന്നും സാബു മാത്യു ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കോടി രൂപയുടെ ബില്ല് മാറാൻ കഴിയാതെ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ട നീണ്ടൂർ പഞ്ചായത്തില ഒരു കരാറുകാരൻ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കടം വാങ്ങിയും കെട്ടുതാലി പണയം വച്ചും ചെലവഴിച്ച പണം കിട്ടാതെ വരികയും കടം കൊടുത്തവർ പണം ചോദിച്ച് വീട്ടിൽവരികയും ചെയ്യുന്നത് ഹൃദയാഘാതമുണ്ടാക്കുന്ന അനുഭവമാണ്.