
ഉഴവൂർ: കടുത്തുരുത്തി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മിയുടെ ജനസമ്പർക്ക പര്യടനം വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റം, കിടങ്ങൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലായി നടന്നു.
ഉഴവൂരിൽ എത്തിച്ചേർന്ന നിർമ്മലാ ജിമ്മിക്ക് ആവേശ്വോജ്ജലമായ സ്വീകരണമാണ് ലഭിച്ചത്. ഉഴവൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും, കടകളും, മാർക്കറ്റും ഇടതു സ്ഥാനാർത്ഥി സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു.
കന്നി വോട്ടർമാരായ യുവതീയുവാക്കൾ ആവേശത്തോടെ ഇടതു സ്ഥാനാർത്ഥിക്ക് പിന്തുണയേകി രംഗത്തെത്തി എന്നത് ശ്രദ്ധേയമായി യുവാക്കളുടെ പിന്തുണ തനിക്ക് കൂടുതൽ ഊർജ്ജം പകരുന്നതായി നിർമ്മല ജിമ്മി പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽഡിഎഫ് സംസ്ഥാന – ജില്ലാ – നിയോജക മണ്ഡലം – മണ്ഡലം നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.



