ഇന്ത്യയില്‍ ഒരു ധനമന്ത്രിയും കൈവരിക്കാത്ത നേട്ടം; തുടർച്ചയായി ഒൻപത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി; ഫെബ്രുവരി ഒന്നിന് ചരിത്രം കുറിക്കാൻ നിര്‍മ്മല സീതാരാമൻ

Spread the love

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഒരു ഇടക്കാല ബജറ്റിനും ഒരു പൂർണ ബജറ്റിനും ശേഷമുള്ള ബജറ്റ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് പാർലമെൻ്റില്‍ അവതരിപ്പിക്കും.

video
play-sharp-fill

ഈ വർഷം, ഇന്ത്യയുടെ ചരിത്രത്തില്‍ തുടർച്ചയായി ഒൻപത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമ്മല സീതാരാമൻ.

രാജ്യത്തിൻ്റെ ചരിത്രത്തില്‍, തുടർച്ചയായി ഏറ്റവും കൂടുതല്‍ പൂർണ ബജറ്റ് അവതരിപ്പിച്ചതിൻ്റെ റെക്കോർഡ് 1959 നും 1963 നും ഇടയില്‍ ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലായിരുന്നു. എന്നാല്‍ ഇടക്കാല ബജറ്റ് ഉള്‍പ്പടെ ഇതുവരെ അദ്ദേഹം ആകെ 10 ബജറ്റുകള്‍ അവതരിപ്പിച്ചു, ഈ നേട്ടം ഇനിയും മറികടക്കാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊറാർജി ദേശായി തൻ്റെ ആദ്യ ബജറ്റ് 1959-ല്‍ അവതരിപ്പിക്കുകയും അഞ്ച് വർഷം തുടർച്ചയായി അഞ്ച് സമ്പൂർണ ബജറ്റുകളും 1959-നും 1963-നും ഇടയില്‍ ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചു. നാല് വർഷത്തിന് ശേഷം 1967-ല്‍ അദ്ദേഹം മറ്റൊരു ഇടക്കാല ബജറ്റും 1967, 1968, 1969,ല്‍ മൂന്ന് സമ്പൂർണ ബജറ്റുകളും അവതരിപ്പിച്ചു. മൊത്തം 10 ബജറ്റുകള്‍ അദ്ദേഹം അവതരിപ്പിച്ചു.