ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്ഡിഐ; ബില്‍ ഉടനെന്ന് മന്ത്രി നിർമല സീതാരാമൻ

Spread the love

ന്യൂഡൽഹി : ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്‌ഡിഐ) വഴിയൊരുക്കുന്ന ബിൽ കേന്ദ്രസർക്കാർ ഉടൻ അവതരിപ്പിച്ചേക്കും. ഇൻഷുറൻസ് ഭേദഗതി ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകവെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സൂചനനൽകി. നവസാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി ഇൻഷുറൻസ് മേഖലയിലെ സ്വകാര്യ നിക്ഷേപപരിധി 74 ശതമാനത്തിൽ നിന്നും നൂറുശതമാനമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

video
play-sharp-fill

1938ലെ ഇൻഷുറൻസ് ആക്റ്റ്, 1956ലെ എൽഐസി ആക്റ്റ്, 1999ലെ ഐആർഡിഎഐ ആക്റ്റ് എന്നിവ ഭേദഗതി ചെയ്യാനാണ് നീക്കം. രാജ്യത്ത് 25 ലൈഫ് ഇൻഷുറൻസ് കന്‌പനികളും 34 നോൺ ലൈ ഇൻഷുറൻസ് കന്‌പനികളുമുണ്ട്. മോദി സർക്കാർ അധികാരമേറ്റശേഷം 2015ൽ ഇൻഷുറൻസ് മേഖലയിലെ സ്വകാര്യനിക്ഷേ പരിധി 26 ശതമാനത്തിൽ നിന്നും 49 ശതമാനമായും 2021ൽ 41 ശതമാനത്തിൽ നിന്നും 74 ശതമാനമായും ഉയർത്തിയിരുന്നു. സ്വകാര്യനിക്ഷേപ പരിധി വർധിപ്പിക്കുന്നതിലൂടെ കൂടുതൽ നിക്ഷേപവും കവറേജും നൽകാനാകാമെന്നാണ് സർക്കാരിന്റെ അവകാശം.