
വൈക്കം: രണ്ടുപതിറ്റാണ്ടായി വാടക വീട്ടിൽ കഴിയുന്ന നിർധന കുടുംബത്തിൻ്റെ വീടെന്ന സ്വപ്നം സുമനസുകളുടെ കനിവിൽ യാഥാർഥ്യമാകുന്നു. പക്ഷാഘാതത്തെ തുടർന്ന് പണിയെടുക്കാൻ കഴിയാതെയായ തെക്കേനട പഴയ പറമ്പിൽ ഹരിഹരൻ കെ.ആചാരിയുടെ കുടുംബത്തിനാണ് നാട് ഒന്നാകെ കൈകോർത്ത് വീടൊരുക്കുന്നത്.
രണ്ട് പെൺമക്കളും കൊച്ചുമകളും ഉൾപ്പെടുന്ന കുടുംബം കഴിയുന്നത് ഹരിഹരൻ്റെ ഭാര്യ മിനിക്ക് കൂലിപ്പണിയിലൂടെ ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ടാണ്.മുൻ റവന്യു ഉദ്യോഗസ്ഥനടക്കം ചിലരുടെ ശ്രമഫലമായി ഇവർക്കായി നാല് സെൻ്റ് സ്ഥലം വാങ്ങാനായി.
നിർധന കുടുംബത്തിൻ്റെ ദയനീയസ്ഥിതി അറിയാവുന്ന മുൻ നഗരസഭ ചെയർപേഴ്സൺ രാധികാശ്യാം ഇവരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങി. രാധികാശ്യാമിൻ്റെ ശ്രമഫലമായി വൈക്കം ലയൺസ് ക്ലബ് ഭാരവാഹികൾ ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ എല്ലാവർക്കും ഭവനമെന്ന പദ്ധതിയിലൂടെ ഇവർക്ക് മൂന്ന് ലക്ഷം രൂപ നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീടിനായി തറക്കല്ലിട്ടു.
തറക്കല്ലിടൽ ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് റീജിയണൽ ചെയർമാൻ മാത്യുജോസഫ് കോടലിച്ചിറ, മുൻ വൈക്കം നഗരസഭ ചെയർപേഴ്സൺ രാധികശ്യാം എന്നിവർ പങ്കെടുത്തു.
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വീട് പൂർത്തിയാക്കുന്നതിനായി സുമനസുകളും സന്നദ്ധ പ്രവർത്തകരും പിൻബലമേകണമെന്ന് രാധികാശ്യാം അഭ്യർത്ഥിച്ചു.



