video
play-sharp-fill
നിർഭയക്കേസിൽ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന്: കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു; രാജ്യം കാത്തിരുന്ന വിധി ഉടൻ

നിർഭയക്കേസിൽ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന്: കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു; രാജ്യം കാത്തിരുന്ന വിധി ഉടൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയക്കേസിൽ നാലു പ്രതികൾക്കും ഡൽഹി പട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. പ്രതികൾക്കെല്ലാം ജനുവരി 22 ന് രാവിലെ ഏഴിന് വധശിക്ഷ നടപ്പാക്കും. തീഹാർജയിലിൽ പ്രതികളെ തൂക്കിലേറ്റുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിക്കുന്നതിനു മുന്നോടിയായുള്ള വാദമാണ് ചൊവ്വാഴ്ച ഡൽഹി പട്യാലഹൗസ് കോടതിയിൽ നടന്നത്. ഡൽഹി പട്യാലഹൗസിലെ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സതീഷ്‌കുമാർ അറോറയാണ് കേസിൽ നാലു പ്രതികൾക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ജനുവരി 22 ന് പുലർച്ചെ ഏഴിന് നാലു പ്രതികളെയും വധശിക്ഷയ്ക്കു വിധേയമാക്കുമെന്നും കോടതി വിധിച്ചു.

രണ്ടാഴ്ച മുൻപ് പ്രതികൾ സമർപ്പിച്ച ക്യുറേറ്റീവ് പെറ്റീഷനും, ദയാഹർജിയും അടക്കമുള്ളവ കോടതിയും, രാഷ്ട്രപതിയും തള്ളിയിരുന്നു. ഇതിനു ശേഷം തീഹാർജയിലിൽ വധശിക്ഷ നടപ്പാക്കാൻ കയറും, തൂക്കുമരവും തയ്യാറാക്കി. നാലു പ്രതികളെയും മൃതദേഹം പുറത്തെത്തിക്കാൻ ടണലും തയ്യാറാക്കിയിരുന്നു. ഇതുവഴി പ്രതികളുടെ മൃതദേഹം പുറത്തെത്തിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു ടണലുകൾ വൃത്തിയാക്കിയത്. തുടർന്ന് യുപിയിൽ നിന്നും പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായി ആരാച്ചാരെയും നിയോഗിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നതിനു അന്തിമ വിധി എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ 2222 ദിവസങ്ങൾക്കു ശേഷമാണ് പ്രതികളെ വധശിക്ഷ വിധിക്കാനുള്ള വിധി ഇപ്പോൾ എത്തിയിരിക്കുന്നത്. ഏഴു വർഷം മുൻപാണ് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ വച്ച് പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടത്. 2013 ഡിസംബർ 13 നായിരുന്നു കേസിലെ പ്രതികൾ ചേർന്ന് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ദിവസങ്ങളോളം ഡൽഹി എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി ദിവസങ്ങൾക്കു ശേഷമാണ് മരിച്ചത്.

കേസിലെ പ്രതികളായ മുകേഷ് സിംങ്, വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ എന്നിവർക്കാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. കേസിലെ പ്രതികളിൽ ഒരാൾ തീഹാർജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജീവനൊടുക്കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പ്രായപൂർത്തിയാകാതിരുന്ന കുട്ടിയെ ശിക്ഷയ്ക്കു ശേഷം പുറത്തു വിടുകയും ചെയ്തിരുന്നു. കേസിൽ എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.