വധശിക്ഷ ഇനിയും വൈകും…! വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ല : കേന്ദ്രസർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെവധശിക്ഷ ഇനിയും വൈകും. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ല. മരണവാറന്റ് സ്റ്റേ ചെയ്തത് പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിർഭയവധക്കേസിലെ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. കക്ഷി ചേർന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങൾ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസ് സുരേഷ് കൈഠ് വ്യക്തമാക്കിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ബോധപൂർവം ശ്രമിക്കുകയാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. കേസിൽ പ്രതികൾ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണ് നടത്തുന്നത്. പ്രതികളിലൊരാളായ പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാതിരിക്കുന്നതു മനഃപൂർവമാണെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു.