കുറ്റവാളികളെ സൃഷ്ടിക്കുന്നത് ഇവരെപോലുള്ളവരാണ് , നിർഭയ കേസിലെ കുറ്റവാളികൾക്ക് മാപ്പ് നൽകണമെന്ന് പറയാൻ അഭിഭാഷകയ്ക്ക് എങ്ങനെ ധൈര്യമുണ്ടായി ; ഇന്ദിര ജയ്‌സിങ്ങിനെ പ്രതികൾക്കൊപ്പം ജയിലിൽ അടയ്ക്കണം : ബോളിവുഡ് താരം കങ്കണ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിർഭയകേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിര ജയ്സിങിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം കങ്കണ രംഗത്ത്.
ഇതുപോലെയുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നത് ഇവരെ പോലെയുള്ളവരാണെന്നും ഇന്ദിര ജെയ്സിങിനെ നിർഭയ കേസ് പ്രതികൾക്കൊപ്പം നാല് ദിവസം ജയിലിൽ അടയ്ക്കണമെന്നും കങ്കണ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റവാളികളോട് ക്ഷമിക്കണമെന്ന് ആശാ ദേവിയോട് ആവശ്യപ്പെടുന്ന ജെയ്സിങിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയ താരം, അത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവർക്ക് എങ്ങനെ ധൈര്യമുണ്ടായെന്നും തുറന്നടിച്ചു.
നിർഭയയുടെ മാതാപിതാക്കളെ ഇന്ദിര ഇതുവരെ കണ്ടിട്ടില്ലെന്നും അവരുടെ അവസ്ഥ എന്താണെന്ന് മനസിലാക്കാതെ കൊടുംകുറ്റവാളികൾക്ക് വേണ്ടി വാദിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി. ഇവരെപ്പോലുള്ളവർ കാരണം ഈ രാജ്യത്ത് ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാർഗം നടത്തുന്ന കുറ്റവാളികളെ പ്രായപൂർത്തിയാകാത്തവരെന്ന് വിളിക്കരുതെന്നും കുറ്റവാളികളുടെ പ്രായപരിധി നിശ്ചയിച്ചതാരെന്നും അവർ ചോദിച്ചു. പ്രതികളെ പൊതുജനങ്ങൾക്കിടയിൽ വച്ച് മരണം വരെ തൂക്കിക്കൊല്ലണമെന്നും അവർ കൂട്ടിച്ചേർത്തു.