video
play-sharp-fill
നിർഭയ കേസിൽ വധ ശിക്ഷ ലഭിച്ച മൂന്ന് പ്രതികൾ ദയാഹർജി നൽകും;   നിയമപരമായി സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുമെന്നും പ്രതികൾ

നിർഭയ കേസിൽ വധ ശിക്ഷ ലഭിച്ച മൂന്ന് പ്രതികൾ ദയാഹർജി നൽകും;  നിയമപരമായി സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുമെന്നും പ്രതികൾ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ കേസിൽ വധ ശിക്ഷ ലഭിച്ച മൂന്ന് പ്രതികൾ ദയാഹർജി നൽകും. അക്ഷയ്, വിനയ് ശർമ്മ, പവൻ ഗുപ്ത എന്നിവരാണ് ദയാഹർജിക്കായി അപേക്ഷിക്കുക. നിയമപരമായി സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുമെന്നും പ്രതികൾ പറഞ്ഞു. അതേസമയം നാലു പ്രതികളിൽ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂർ വധശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതി തള്ളുകയാണുണ്ടായത്.

അതിനിടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി പവൻ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുറ്റകൃത്യം നടക്കുമ്പോാൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകൾ നടന്നിട്ടില്ലെന്നും ഇയാൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇതും കോടതി തള്ളുകയുണ്ടായി. പുതിയ കാര്യങ്ങളൊന്നും പുനപരിശോധനാ ഹർജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 ഡിസംബർ 16 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഡൽഹി ബസിൽ വെച്ചാണ് യുവാക്കൾ പെൺകൂട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്. തുടർന്ന് ഡിസംബർ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രിൽവച്ചാണ് നിർഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിർഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്.

ഒന്നാംപ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമം അനുസരിച്ച് മൂന്നു വർഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂർ, വിനയ് ശർമം, പവൻ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാർ ജയിലിൽ കഴിയുന്നത്.