
സ്വന്തം ലേഖകൻ
പമ്പ: പമ്പയില്‍ പോലീസുകാരുമായെത്തിയ പോലീസ് വാനിലെ ചിഹ്നം വിവാദമാവുന്നു. ചന്ദ്രക്കലയും നക്ഷത്രവും പതിച്ചാണ് പോലീസ് വാഹനം പമ്പയിലെത്തിയത്.
മാസ പൂജക്ക് ശബരിമല നട തുറന്നപ്പോള്‍ പമ്പയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാനിനു പിറകില്‍ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയന്‍ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിനകത്ത് തീവ്രവാദി ബന്ധങ്ങൾ വളരുന്നുവെന്ന് മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി കരിങ്കുന്നത്തും മൂന്നാറിലും സമാന സംഭവങ്ങൾ ഉണ്ടായി. കരിങ്കുന്നത്തെ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയും മൂന്നാറിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വ്യാപക പരാതി നിലനില്ക്കേയാണ് ഇത്തരത്തിൽ പൊലീസ് ബറ്റാലിയന്‍ ഉപയോഗിക്കുന്ന വാനിൽ മതചിഹ്നം കണ്ടെത്തിരിക്കുന്നത്.
ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തില്‍ ഇത്തരത്തില്‍ മതചിഹ്നം പതിച്ച പോലീസ് വാഹനം എത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. വാഹനങ്ങള്‍ അനുവദിക്കുമ്പോള്‍ പോലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നം പതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങളും പാടില്ലെന്നാണ് ചട്ടം.