
മലപ്പുറം: രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ മലപ്പുറത്ത് സമ്പർക്ക പട്ടികയിലും 461 പേർ ആകെ സമ്പർക്ക പട്ടികയിലും ഉണ്ടെന്ന് വീണ ജോർജ് പറഞ്ഞു. അതെ സമയം നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
27 പേർ ഹൈറിസ്ക്കിലാണ്. അഞ്ചു ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.