നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല; രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല; സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നേക്കാം; സമ്പർക്കപട്ടികയിൽ 1286 പേർ; 118 പേർ ആരോഗ്യ പ്രവർത്തകർ; വൈറസ് വ്യാപനം നേരിടാൻ കേരളം എല്ലാരീതിയിലും സജ്ജം; നിപ പ്രതിരോധം വിശദീകരിച്ച്‌ ഏഴ് മാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

Spread the love

തിരുവനന്തപുരം : കേരളത്തില്‍ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങള്‍ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാൻ കേരളം എല്ലാരീതിയിലും സജ്ജമാണ്.

മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂര്‍ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1286 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ട്. 276 പേര്‍ ഹൈറിസ്ക് വിഭാഗത്തിലാണ്. 122 പേര്‍ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിള്‍ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

9 പേര്‍ ഐസൊലേഷനിലുണ്ട്. മരുന്ന് പേര്‍ ഐസൊലേഷനിലുണ്ട്. മരുന്ന് മുതല്‍ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്ബര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും