play-sharp-fill
ആശങ്ക ഒഴിയുന്നില്ല; സമ്പര്‍ക്ക പട്ടികയില്‍ 950 പേര്‍; 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു; നിപ ബാധിത മേഖലകള്‍  കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും

ആശങ്ക ഒഴിയുന്നില്ല; സമ്പര്‍ക്ക പട്ടികയില്‍ 950 പേര്‍; 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു; നിപ ബാധിത മേഖലകള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധിത മേഖലകള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും.

സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി.
മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപയുടെ പശ്ചാത്തലത്തില്‍ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ.കെ ശശീന്ദ്രൻ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.

ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ അവലോകനയോഗവും ചേരും.

30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദ‍ശിച്ചേക്കും. RGCBയുടെ മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോടെത്തും.