പാലക്കാട്‌ നിപ നിയന്ത്രണങ്ങള്‍ നിർത്തിവച്ചു; പുതിയ രോഗികളോ രോഗലക്ഷണങ്ങളോ ഇല്ല

Spread the love

പാലക്കാട്:  പാലക്കാട്‌ നിപ നിയന്ത്രണങ്ങള്‍ നീക്കി. പുതിയ രോഗികളോ രോഗലക്ഷണങ്ങളോ കണ്ടെത്താതതിനെ തുടർന്നാണ് നിയന്ത്രണങ്ങള്‍ പിൻവലിച്ചത്.കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിച്ചിരുന്ന 18 വാർഡുകളിലെയും നിയന്ത്രണവും നീക്കിയിട്ടുണ്ട്.

video
play-sharp-fill

കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്ബുഴ പഞ്ചായത്തുകളിലെയു മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെയും കണ്ടെയിൻമെൻ്റ് സോണുകളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്. കുമരംപുത്തൂർ ചെങ്ങലീരി സ്വദേശി നിപ ബാധിച്ചു മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിയന്ത്രണങ്ങള്‍ പിൻവലിച്ചുവെങ്കിലും മേഖലയില്‍ മാസ്ക് നിർബന്ധമാണ്. അനാവശ്യമായി കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്.പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച 32കാരന് നിപ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ അച്ഛനാണ്  നിപ ബാധിച്ച്‌ മരിച്ചത്. കണ്ടൈന്‍മെന്റ് സോണ്‍ സംബന്ധിച്ച്‌ മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ നേരത്തെ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്നാണ് വിഷയത്തില്‍ തീരുമാനമെടുത്തത്.